കുവൈത്ത് സിറ്റി: അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ‘ശൈഖ് ഇസ ബിൻ സൽമാൻ ആൽ ഖലീഫയുടെ ഓർഡർ’ കൈമാറി. ബഹ്റൈനിലെ സഖീർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയാണ് ഇത് കൈമാറിയത്. ഇതിനൊപ്പം ബഹ്റൈൻ വാളും രാജാവ് അമീറിന് സമർപ്പിച്ചു.
ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കുവൈത്ത് അമീറിന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരവും അഭിനന്ദനവുമായാണ് ഇവ കൈമാറിയത്. ഈ സമയം കവി മുഹമ്മദ് ഹാദി അൽ ഹൽവാജി കവിതയുമായി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.