കുവൈത്ത് സിറ്റി: മുൻനിര റീട്ടെയിലറായ ലുലു ഹൈപ്പർ മാർക്കറ്റിൽ ആസിയാൻ ഫെസ്റ്റിവൽ ആരംഭിച്ചു. ദജീജ് ഔട്ട്ലെറ്റിൽ നടന്ന വർണാഭമായ ചടങ്ങിൽ ആസിയാൻ രാജ്യങ്ങളിലെ അംബാസഡർമാർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ഫിലിപ്പീൻസ് അംബാസഡർ മുഹമ്മദ് നൂർദ്ദീൻ പെൻഡോസിന, ഇന്തോനേഷ്യൻ അംബാസഡർ ലെന മർയന, തായ്ലൻഡ് അംബാസഡർ റൂഗെ തമ്മോങ്കോൽ, വിയറ്റ്നാം അംബാസഡർ താങ് ടൊആൻ, കംബോഡിയൻ അംബാസഡർ ഹുൻ ഹാൻ, ലാവോസ് ആക്ടിങ് ഡെപ്യൂട്ടി ചീഫ് ഫിസകാനെ ഫോങ്പാദിത്, ബ്രൂണെ ഡെപ്യൂട്ടി അംബാസഡർ മിസ് നൂർ ഫർഹാന, മലേഷ്യൻ അംബാസഡർ ദതോ മുഹമ്മദ് അലി സലാമത്, മ്യാൻമർ അംബാസഡർ ക്യാവ് ന്യൂൻത് ല്വിൻ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നടത്തിയത്. മാനേജ്മെന്റ് പ്രതിനിധികളും ഉപഭോക്താക്കളും ആസിയാൻ രാജ്യങ്ങളിൽനിന്നുള്ള നിരവധി പ്രതിനിധികളും സംബന്ധിച്ചു. പ്രമോഷൻ കാമ്പയിൻ ഒരാഴ്ച നീളും.
പത്ത് ആസിയാൻ രാജ്യങ്ങളിലെ പാചകരീതികൾ, വിനോദസഞ്ചാരം, സംസ്കാരം, പൈതൃകം എന്നിവ എടുത്തുകാട്ടുന്ന നിരവധി പ്രവർത്തനങ്ങൾ ഉദ്ഘാടന പരിപാടിയുടെ ഭാഗമായി നടന്നു. ബ്രൂണെ, കംബോഡിയ, ലാവോസ്, ഇന്തോനേഷ്യ, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം എന്നീ ആസിയാൻ രാജ്യങ്ങളുടെ പൈതൃക സ്ഥലങ്ങളെയും സംസ്കാരത്തെയും അനുസ്മരിപ്പിക്കുന്ന രീതിയിൽ ലുലു ഔട്ട്ലെറ്റുകൾ അലങ്കരിക്കുകയും കൗണ്ടറുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ രാജ്യങ്ങളിൽനിന്നുള്ള സവിശേഷ ഭക്ഷ്യ, ഭക്ഷ്യയിതര ഉൽപന്നങ്ങൾ കാമ്പയിൻ കാലയളവിൽ ആകർഷകമായ വിലയിൽ ലഭ്യമാണ്. ആസിയാൻ രാജ്യങ്ങളിലെ പരമ്പരാഗത നൃത്തവും കലാപ്രകടനങ്ങളും പരിപാടിക്ക് മിഴിവേകി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.