കുവൈത്ത് സിറ്റി: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ്, പ്രവാസികൾ അനുഭവിക്കുന്ന ഒരു പ്രശ്നവും പരാമർശിച്ചിട്ടില്ലെന്ന് ഒ.ഐ.സി.സി കുവൈത്ത് ആരോപിച്ചു.
എയർ ഇന്ത്യ സ്വകാര്യവത്കരിച്ചതിനുശേഷമുള്ള ആദ്യ ബജറ്റിൽ പ്രവാസികളുടെ യാത്രാദുരിത പരിഹാരത്തിന് ഒന്നും ഉൾക്കൊള്ളിച്ചിട്ടില്ലെന്ന് ഒ.ഐ.സി.സി കുവൈത്ത് ആക്ടിങ് പ്രസിഡൻറ് എബി വാരിക്കാടും ജനറൽ സെക്രട്ടറി ബി.എസ്. പിള്ളയും സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ താങ്ങുന്ന പ്രവാസികളുടെ കോവിഡ് പുനരവധിവാസത്തിനും ക്ഷേമത്തിനും ഉതകുന്ന ഒരു നിർദേശവും ബജറ്റിൽ ഇല്ല എന്നത് നിരാശജനകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.