കുവൈത്ത് സിറ്റി: ശ്രീ വൈകുണ്ഡം കുവൈത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പുറം വൈകുണ്ഡം ക്ഷേത്ര സ്ഥാനികർക്കും കമ്മിറ്റിയിൽ പ്രവർത്തിച്ച പഴയകാല അംഗങ്ങൾക്കും നിലവിലുള്ള അംഗങ്ങൾക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ശ്രീ വൈകുണ്ഡം കുവൈത്ത് പ്രസിഡൻറ് ഒ.വി. പുഷ്പരാജൻ, സെക്രട്ടറി കെ.വി. സ്മിതേഷ്, ട്രഷറർ ശ്രീധരൻ കടവത്ത്, വൈസ് പ്രസിഡൻറ് ധനഞ്ജയൻ, ജോയി, സെക്രട്ടറി രത്നാകരൻ, എക്സിക്യൂട്ടിവ് അംഗം സുമേഷ് രാജ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടിലെ പഴയകാല അംഗങ്ങളെ ഒത്തൊരുമിപ്പിച്ച് കോട്ടപ്പുറം ശ്രീ വൈകുണ്ഡം ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങ് എം. രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നീലേശ്വരം മുനിസിപ്പൽ ചെയർപേഴ്സൻ ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ മുഹമ്മദ് റാഫി, നെല്ലിക്കാതുരുത്തി കഴകം പ്രസിഡൻറ് കെ.വി. അമ്പാടി, കോട്ടപ്പുറം വൈകുണ്ഡം ക്ഷേത്രം ജനറൽ സെക്രട്ടറി രാജേഷ്, വാർഡ് കൗൺസിലർമാരായ ശംസുദ്ദീൻ അരിഞ്ചിറ, റഫീഖ് കോട്ടപ്പുറം, വൈകുണ്ഡം കൾചറൽ സെൻറർ കുവൈത്ത് മുൻ പ്രസിഡൻറ് ഓർച്ച കെ. കണ്ണൻ എന്നിവർ സംസാരിച്ചു.
വൈകുണ്ഡം കൾചറൽ സെൻറർ മുൻ ജനറൽ സെക്രട്ടറി മധു ഉചൂളി കുതിർ സ്വാഗതവും വൈകുണ്ഡം കുവൈത്ത് മുൻ അംഗം പി.വി. സതീശൻ നന്ദിയും പറഞ്ഞു. ശ്രീ വൈകുണ്ഡം കുവൈത്ത് പ്രതിനിധി കെ. ബാബുരാജ് മുഖ്യമന്ത്രിയുടെ ഓക്സിജൻ ചലഞ്ചിലേക്കുള്ള തുക കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.