കുവൈത്ത് സിറ്റി: 40 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കുവൈത്ത് കൂട്ടം വെളിയംകോട് രക്ഷാധികാരി മൊഹി മുഹമ്മദിന് (മൊയ്തുണ്ണി) സംഘടന യാത്രയയപ്പ് നൽകി. ഫർവാനിയ ഷെഫ് നൗഷാദ്സ് റെസ്റ്റാറൻറിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ആഷിഫ് റഹ്മത്തുല്ല, കുവൈത്ത് കൂട്ടം സ്ഥാപകാംഗമായ എം.എ. ഇബ്രാഹിം കുട്ടി, രക്ഷാധികാരി മജീദ് എന്നിവർ ഉപഹാരം നൽകി. സെക്രട്ടറി ഹഫീഫ്, ട്രഷറർ റാഫി ഓർമ, വൈസ് പ്രസിഡൻറ് എം.എസ്. മുജീബ്, എക്സിക്യൂട്ടിവ് അംഗവും കുവൈത്ത് കൂട്ടം സാമ്പത്തിക സഹായപദ്ധതി ട്രഷററുമായ ഷെബീർ താഴത്തേൽപ്പടി, എക്സിക്യൂട്ടിവ് അംഗം നൗഫൽ, മുബാറക് മൊഹി എന്നിവർ സംസാരിച്ചു. മൊഹി മുഹമ്മദ് ദീർഘകാലമായി കുവൈത്ത് സർക്കാർ പൊതുമരാമത്ത് വിഭാഗം ജീവനക്കാരനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.