അപകടത്തിൽ പരിക്കേറ്റ ലുലു എക്സ്ചേഞ്ച് ജീവനക്കാരി മരിച്ചു

കുവൈത്ത് സിറ്റി: അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ലുലു എക്സ്ചേഞ്ച് സെന്‍റർ കസ്റ്റമർ കെയർ മാനേജർ അനു ഏബൽ (34) നിര്യാതയായി. ഭർത്താവ്: ഏബൽ രാജൻ.

ശനിയാഴ്ച വൈകിട്ട് ഫർവാനിയ ദജീജിലുള്ള ലുലു സെന്‍ററിലെ ജോലി കഴിഞ്ഞ് മടങ്ങവേ ബസിൽ കയറാൻ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അതിവേഗത്തിൽ വന്ന മറ്റൊരു വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഫർവാനിയ ഹോസ്പിറ്റിലിൽ ഐ.സി.യുവിലായിരുന്നു.

പിതാവ്: കൊട്ടാരക്കര കിഴക്കേ തെരുവ് തളിക്കാംവിള വീട്ടിൽ കെ. അലക്സ് കുട്ടി. മാതാവ്: ജോളികുട്ടി അലക്സ്‌. മകൻ : ഹാരോൺ ഏബൽ. സഹോദരി: അഞ്ജു ബിജു (സ്റ്റാഫ് നേഴ്സ്, കുവൈത്ത്). 

ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് അ​നു​ശോ​ചി​ച്ചു

ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് കു​വൈ​ത്തി​ന്റെ കാ​ൾ സെ​ന്റ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന അ​നു ഏ​ബ​ലി​ന്റെ നി​ര്യാ​ണ​ത്തി​ൽ ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ് എം.​ഡി അ​ദീ​ബ് അ​ഹ​മ്മ​ദ് അ​നു​ശോ​ചി​ച്ചു. നി​ര്യാ​ണ​ത്തി​ൽ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് മാ​നേ​ജ്‌​മെ​ന്റ് അ​നു​വി​ന്റെ കു​ടും​ബ​ത്തെ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

Tags:    
News Summary - The Lulu Exchange employee who was injured in the accident died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.