കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് ദേശീയ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ സദൂനുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്ററി സഹകരണം ഉൾപ്പെടെ ഇന്ത്യ -കുവൈത്ത് ഉഭയകക്ഷി ബന്ധങ്ങളുടെ സാധ്യതകളെക്കുറിച്ച് അംബാസഡർ സ്പീക്കറെ അറിയിച്ചു. കൂടിക്കാഴ്ചയിൽ സംതൃപ്തി രേഖപ്പെടുത്തിയ സ്പീക്കർ ഇന്ത്യക്ക് എല്ലാ ഭാവുകങ്ങളും നേർന്നു.
ഇന്ത്യ -കുവൈത്ത് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ, വ്യാപാര, തൊഴിൽ മേഖല മെച്ചപ്പെടുത്തൽ തുടങ്ങിയ അജണ്ടകൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി ഡോ. ആദർശ് സ്വൈക നിരന്തരം ഇടപെട്ടു വരുകയാണ്. കുവൈത്തിലെ ഭരണ നേതൃത്വം, ഉദ്യോഗസ്ഥന്മാർ, നയതന്ത്രജ്ഞർ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ എന്നിവരുമായും ചർച്ചകളും കൂടിക്കാഴ്ചകളും നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.