അമീര്‍ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: അമീര്‍ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ബുധനാഴ്ച ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 10ന് ആരംഭിക്കുന്ന സഭാ സമ്മേളനത്തിൽ സത്യപ്രതിജ്ഞ നടക്കും. കുവൈത്തിലെ 17ാമത്തെ അമീറായാണ് ശൈഖ് മിശ്അൽ അധികാരമേൽക്കുന്നത്.
കുവൈത്തിലെത്തിയ പാകിസ്താൻ പ്രധാനമന്ത്രി അൻവർ ഉൽ ഹഖ് കക്കർ, വെയിൽസ് രാജകുമാരൻ എന്നിവർ അമീര്‍ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ അനുശോചനം അറിയിക്കുന്നു
കിരീടാവകാശിയുടെ പദവികൾ വഹിച്ചുവന്നിരുന്ന ശൈഖ് മിശ്അലിനെ മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിന് പിറകെ പിന്തുടർച്ചാവകാശ നിയമത്തിന് അനുസൃതമായി അമീറായി മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു. കുവൈത്ത് ഭരണഘടന പ്രകാരം പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത് ദേശീയ അസംബ്ലിക്ക് മുമ്പാകെ അമീർ സത്യപ്രതിജ്ഞ ചെയ്യണം.
കുവൈത്തിലെത്തിയ കുർദിസ്താൻ പ്രധാനമന്ത്രി മസ്റൂർ ബർസാനി, ഇറ്റാലിയൻ വിദേശകാര്യ ഉപമന്ത്രി എഡ്മണ്ടോ സിറിയേലി എന്നിവർ അമീര്‍ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ അനുശോചനം അറിയിക്കുന്നു
സമ്മേളനത്തിനുള്ള പ്രത്യേക ക്ഷണം സ്പീക്കർ അഹമ്മദ് അൽ സദൂൻ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. പുതിയ അമീറാണ് കിരീടാവകാശിയെയും നിയമിക്കുക. ഇതിന് ഒരു വർഷം വരെ സമയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.