കുവൈത്ത് സിറ്റി: പാസ്പോർട്ട് സേവാ പോർട്ടലിൽ സാങ്കേതിക അറ്റകുറ്റപ്പണി. ശനിയാഴ്ച വൈകീട്ട് 5.30 മുതൽ അടച്ചിട്ട പോർട്ടലിൽ ഞായറാഴ്ച വൈകീട്ട് മൂന്നുവരെ സേവനങ്ങൾ ലഭിക്കില്ല.
ഈ സമയം തൽക്കാൽ പാസ്പോർട്ട്, പി.സി.സി അടക്കമുള്ള പാസ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകില്ലെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ എംബസിയിലും കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളായ കുവൈത്ത് സിറ്റി, ഫഹാഹീൽ, ജലുബ് അൽ ഷുവൈക്, ജഹ്റ എന്നിവിടങ്ങളിലും ഈ സമയം സേവനങ്ങൾ തടസ്സപ്പെടും.
അതേസമയം, കോൺസുലാർ, വിസ സേവനങ്ങൾ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിൽ പതിവുപോലെ ലഭ്യമാകുമെന്ന് എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.