കുവൈത്ത് സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ കുവൈത്തിലെ വത്തിക്കാന്‍ എംബസി അനുശോചനം രേഖപ്പെടുത്തി അറബ്, വിദേശ നയതന്ത്ര പ്രതിനിധികള്‍. ഫലസ്തീൻ അംബാസഡർ റാമി തഹ്ബൂബ്, ബഹ്റൈൻ അംബാസഡർ സലാഹ് അൽ മാൽക്കി, ഗ്രീക്ക് അംബാസഡർ അയോനാസ് പ്ലൂട്ടാസ്, വിമൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് പീസ് മേധാവി കൗതർ അൽ ജൗവാൻ തുടങ്ങിയ നിരവധി പേര് എംബസിയില്‍ എത്തി അനുശോചനം രേഖപ്പെടുത്തി.
സമാധാനം ആഗ്രഹിക്കുന്ന ലോകത്തിന്റെ തീരാനഷ്ടമാണ് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗമെന്ന് നേതാക്കള്‍ അനുസ്മരിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളില്‍ പൊതുജനങ്ങൾക്ക് അനുശോചന പുസ്തകത്തിൽ ഒപ്പിടാൻ വത്തിക്കാൻ എംബസി അവസരം ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.