താ​മ​സ നി​യ​മ ലം​ഘ​ക​ർ​ക്ക് ഇ​ള​വി​ല്ല



കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ താ​മ​സ നി​യ​മ ലം​ഘ​ക​ർ​ക്ക് ഇ​ള​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി അ​ധി​കൃ​ത​ർ. 2020 ന് ​മു​മ്പു​ള്ള താ​മ​സ നി​യ​മ​ലം​ഘ​ക​ർ​ക്ക് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം റെ​സി​ഡ​ൻ​സി പു​തു​ക്കാ​നു​ള്ള അ​വ​സ​രം ന​ല്‍കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. ഈ ​തീ​രു​മാ​ന​മാ​ണ് താ​ല്‍ക്കാ​ലി​ക​മാ​യി പി​ന്‍വ​ലി​ച്ച​ത്. റെ​സി​ഡ​ൻ​സി ലം​ഘ​ക​രെ രാ​ജ്യ​ത്തുനി​ന്ന് നാ​ടു​ക​ട​ത്തു​ന്ന​ത് തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ര​ണ്ടാ​യി​ര​ത്തോ​ളം വി​സ നി​യ​മ ലം​ഘ​ക​ര്‍ക്ക്‌ 600 ദീ​നാ​ർ പി​ഴ ഒ​ടു​ക്കി റെ​സി​ഡ​ൻ​സി പു​തു​ക്കാ​ന്‍ അ​നു​വ​ദി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ സെ​യാ​സ്സ റി​പ്പോ​ർ​ട്ട് ചെ​യ്തു.

2020 ന് ​മു​മ്പു​ള്ള നി​യ​മ ലം​ഘ​ക​ർ​ക്ക് നി​ശ്ചി​ത പി​ഴ​ക​ൾ തീ​ർ​പ്പാ​ക്കി റെ​സി​ഡ​ൻ​സി നി​ല ശ​രി​യാ​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന പ്ര​ക്രി​യ​ക്ക് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം തു​ട​ക്ക​മി​ട്ട​താ​യി ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത വ​ന്നി​രു​ന്നു. റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ന്റെ സ​മ​ഗ്ര​മാ​യ അ​വ​ലോ​ക​ന​ത്തി​ന് ശേ​ഷം റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്‌​സ് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റു​ക​ൾ ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​താ​യും പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. 600 ദീ​നാ​റാണ് പി​ഴ അ​ട​ച്ചു നി​യ​മ​ലം​ഘ​ക​ർ​ക്ക് റെ​സി​ഡ​ൻ​സി പു​തു​ക്കാ​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്.

ഒ​രു ല​ക്ഷ​ത്തി​ലേ​റെ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ര്‍ രാ​ജ്യ​ത്ത് താ​മ​സി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സ​ര്‍ക്കാ​ര്‍ ക​ണ​ക്കു​ക​ള്‍. ഇ​വ​രെ ക​ണ്ടെ​ത്തി നാ​ടു​ക​ട​ത്തു​ന്ന​തി​നാ​യി ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം കു​വൈ​ത്തി​ൽനി​ന്ന് 42,000 പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തി​യി​രു​ന്നു. പു​തി​യ തീ​രു​മാ​നം റ​ദ്ദാ​ക്കി​യ​തോ​ടെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ രാ​ജ്യ​ത്ത് സു​ര​ക്ഷ പ​രി​ശോ​ധ​ന ശ​ക്ത​മാ​കു​മെ​ന്നാ​ണ് സൂ​ച​ന​ക​ള്‍.

Tags:    
News Summary - There is no exemption for those violating the Tamasah rule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.