കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോവിഡ് മുന്നണി പോരാളികളെ ആദരിച്ചു.
അസോസിയേഷൻ കുടുംബ സംഗമത്തിലാണ് ആരോഗ്യ പ്രവർത്തകരെ ആദരിച്ചത്. ഇന്ത്യൻ അംബാസഡർ സിബി ജോർജിന്റെ പത്നി ജോയ്‌സ് സിബി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യപ്രവർത്തകർ നന്മയുടെ പ്രതീകമാണെന്ന് അവർ പറഞ്ഞു.
തിരുവല്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് റെജി കോരുത്ത് അധ്യക്ഷത വഹിച്ചു. കെ.ജി. എബ്രഹാം, കെ.എസ്. വർഗീസ്, കുവൈത്ത് കാൻസർ സെന്റർ അസി. നഴ്സിങ് ഡയറക്ടർ ഡാർലി വർഗീസ്, ഫാ. ഷെറിൻ കൊല്ലംപറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് വി. കൊട്ടാരം ട്രഷറർ റെയ്ജു അരീക്കര എന്നിവർ സംസാരിച്ചു.
ഷിജു ഓതറ, അലക്സ് കറ്റൊടു, പ്രദീപ് ജോസഫ്, ക്രിസ്റ്റി അലക്സാണ്ടർ, അരുൺ തോമസ്, ഷെറിൻ അരുൺ, ബൈജു ജോസ്, ഷെബി കുറുപ്പൻ പറമ്പിൽ, സജി പൊടിയാടി, എബി തോമസ്, റെജി ചാണ്ടി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും ഡിന്നറും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.