കുവൈത്ത് സിറ്റി: രാജ്യത്ത് പെരുന്നാൾ ദിവസം ഉറപ്പാക്കുന്നതിനായി ശരീഅ ചാന്ദ്രദർശന കമ്മിറ്റി ശനിയാഴ്ച യോഗം ചേരുമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. വൈകുന്നേരം മുതൽ ചാന്ദ്രദർശന കമ്മിറ്റി ചന്ദ്രകല നിരീക്ഷിക്കും. ചന്ദ്രക്കല കാണുന്നവർ 25376934 എന്ന നമ്പറിൽ അധികൃതരെ അറിയിക്കണമെന്ന് കുവൈത്ത് പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.
എല്ലാ പൗരന്മാർക്കും താമസക്കാർക്കും മന്ത്രാലയം ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. രാജ്യത്ത് ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ചെറിയ പെരുന്നാൾ മാർച്ച് 30ന് ആയിരിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ശരീഅത്ത് ചാന്ദ്രദർശന കമ്മിറ്റിയുടേതായിരിക്കും.
കുവൈത്ത് സിറ്റി: രാജ്യത്തെ ബാങ്കുകൾക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ചു. സെൻട്രൽ ബാങ്ക് പുറത്തിറക്കിയ സർക്കുലർ അനുസരിച്ച് മാർച്ച് 30 ഞായറാഴ്ചയാണ് പെരുന്നാളെങ്കിൽ ബാങ്കുകൾ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ (മാർച്ച് 30 മുതൽ ഏപ്രിൽ 1വരെ) അവധി ആയിരിക്കും. ഏപ്രിൽ രണ്ടിന് പ്രവർത്തനം പുനരാരംഭിക്കും. മാർച്ച് 31 തിങ്കളാഴ്ചയാണ് പെരുന്നാൾ വരുന്നതെങ്കിൽ ബാങ്കുകൾ മാർച്ച് 30 ഞായറാഴ്ച മുതൽ ഏപ്രിൽ രണ്ടു ബുധനാഴ്ച വരെ അവധി ആയിരിക്കും. ഏപ്രിൽ മൂന്നിന് വ്യാഴാഴ്ച ഔദ്യോഗിക പ്രവർത്തനം പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.