കടൽ വഴി കുവൈത്തിലേക്ക്​ കടത്തിയ മയക്കുമരുന്ന്​ പിടികൂടിയപ്പോൾ

230 കിലോ മയക്കുമരുന്നുമായി മൂന്നുപേർ അറസ്​റ്റിൽ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 230 കിലോ മയക്കുമരുന്നുമായി മൂന്നുപേർ അറസ്​റ്റിൽ. നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനും കോസ്​റ്റ്​ ഗാർഡ് ജനറൽ അഡ്മിനിസ്ട്രേഷനും നടത്തിയ അന്വേഷണത്തിലാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. അയൽ രാജ്യങ്ങളിൽനിന്ന് കടലിലൂടെ വലിയ അളവിൽ ലഹരിവസ്തുക്കൾ കടത്തുന്നതായി വിവരം ലഭിച്ചതി​െൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഇവരെ നിയമനടപടികൾക്കായി മയക്കുമരുന്ന്​ വിരുദ്ധ വിഭാഗത്തിന്​ കൈമാറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.