കു​വൈ​ത്ത്​ സി​റ്റി: ടി​ക്​ ടോ​ക്​ വി​​ഡി​യോ​ക​ളി​ൽ അ​ശ്ലീ​ല ക​മ​ൻ​റു​ക​ളി​ട്ടും അ​പ​വാ​ദം പ​റ​ഞ്ഞും ബ്ലാ​ക്ക്​ മെ​യി​ൽ ചെ​യ്യു​ന്ന​താ​യി പ​രാ​തി. കേ​ട്ടാ​ല​റ​യ്​​ക്കു​ന്ന തെ​റി​യ​ഭി​ഷേ​ക​വും സ​ദാ​ചാ​ര ആ​രോ​പ​ണ​ങ്ങ​ളും ന​ട​ത്തി​യാ​ണ്​ പ​ണം ത​ട്ടാ​ൻ​ ശ്ര​മി​ക്കു​ന്ന​ത്.സ്​​ത്രീ​ക​ൾ മാ​ന്യ​മാ​യി ടി​ക്​ ടോ​ക്കി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്യു​ന്ന വി​ഡി​യോ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ തെ​റി​പ്പാ​ട്ട്​ ചേ​ർ​ത്ത്​ എ​ഡി​റ്റ്​ ചെ​യ്​​തും അ​ശ്ലീ​ല ക​മ​ൻ​റു​ക​ൾ ചേ​ർ​ത്തു​മാ​ണ്​ ത​ട്ടി​പ്പി​ന്​ ശ്ര​മി​ക്കു​ന്ന​ത്.

ഇ​ങ്ങ​നെ ചെ​യ്യാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ പ​ണം വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ന്നു. കേ​സി​െൻറ നൂ​ലാ​മാ​ല​ക​ളി​ലേ​ക്ക്​ പോ​യാ​ലു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ ഒാ​ർ​ത്തും കു​ടും​​ബ​ത്തെ​യും ജോ​ലി​യെ​യും ബാ​ധി​ക്കു​മെ​ന്ന്​ ക​രു​തി​യും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക്​ മ​ടി​ക്കു​ന്ന​ത്​ സാ​മൂ​ഹി​ക ദ്രോ​ഹി​ക​ൾ​ക്ക്​ വ​ള​മാ​കു​ന്നു.

കു​വൈ​ത്തി​ലെ നി​ര​വ​ധി മ​ല​യാ​ളി സ്​​ത്രീ​ക​ൾ ഇ​വ​രു​ടെ ദു​ഷ്​​ട​ബു​ദ്ധി​ക്ക്​ ഇ​ര​യാ​യി. എ​വി​ടെ​യി​രു​ന്നാ​ണ്​ ഇ​ത്​ ചെ​യ്യു​ന്ന​ത്​ എ​ന്ന​റി​യാ​ൻ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ൽ വേ​ണ്ടി​വ​രും.ഒ​രേ​സം​ഘം ത​ന്നെ​യാ​ണ്​ മി​ക്ക കേ​സു​ക​ൾ​ക്കും പി​ന്നി​ൽ എ​ന്ന്​ സം​ശ​യ​മു​ണ്ട്. വി​ഷ​യ​ത്തി​ൽ ചി​ല സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ടാ​ൻ ത​യാ​റെ​ടു​ക്കു​ന്നു​ണ്ട്. ഇ​ര​ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ​വ​ർ.

അ​ശ്ലീ​ല ക​മ​ൻ​റു​ക​ൾ​ക്ക്​ എ​തി​രാ​യി ക​മ​ൻ​റു​ക​ളി​ലൂ​ടെ പ്ര​തി​ക​രി​ക്കു​ന്ന​വ​രെ​യും രൂ​ക്ഷ​മാ​യി ആ​ക്ര​മി​ക്കു​ന്നു​ണ്ട്.ഒ​രു നി​ല​വാ​ര​വു​മി​ല്ലാ​ത്ത പ​ച്ച​ത്തെ​റി പ​റ​യു​ന്ന​വ​രോ​ട്​ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കാ​തെ പ്ര​തി​ക​രി​ക്കു​ന്ന​വ​ർ പി​ൻ​വാ​ങ്ങു​ക​യാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.