കുവൈത്ത് സിറ്റി: കുറ്റാന്വേഷണ-തെളിവെടുപ്പ് വിഭാഗത്തിന്റെ പ്രവത്തന സമയം പുനക്രമീകരിച്ചു. പൊലീസ് സ്റ്റേഷനുകളിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ജോലി സമയമാണ് ഷിഫ്റ്റ് സമ്പ്രദായത്തിലേക്ക് മാറ്റിയത്. ഇത് സംബന്ധമായ ഉത്തരവ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് പുറപ്പെടുവിച്ചു. ഇതോടെ രാജ്യത്തെ സ്റ്റേഷനുകളില്‍ 24 മണിക്കൂറും അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടാകും. കേസുകളുമായെത്തുന്നവരുടെ പരാതികളിൽ അന്വേഷണവും തെളിവെടുപ്പും വൈകില്ലെന്നതും നേട്ടമാകും. പുതിയ സമയക്രമം നിശ്ചയിച്ചതിലൂടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കേസുകള്‍ സംബന്ധമായ നടപടികളും എളുപ്പമാകും. ഞായറാഴ്ച മുതൽ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പുനക്രമീകരണം നടപ്പാക്കാന്‍ നിർദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.