ഇന്ന് ലോകം പ്രമേഹദിനമായി ആചരിക്കുന്നു. പ്രമേഹ ചികിത്സയിലെ പ്രധാന മരുന്നായ ഇൻസുലിൻ കണ്ടുപിടിച്ച സർ ഫ്രെഡറിക് ബാൻഡിങ്ങിെൻറ ജന്മദിനമാണ് നവംബർ 14. ഈ വർഷത്തെ പ്രമേഹ ദിനാചരണത്തിെൻറ പ്രമേയം 'നഴ്‌സും പ്രമേഹവും' എന്നാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആരോഗ്യ വിദഗ്ധരിൽ 59 ശതമാനം നഴ്‌സുമാരാണ്.
ആഗോള തലത്തിൽ 27.9 ദശലക്ഷം നഴ്സുമാരുള്ളതായി കണക്കാക്കപ്പെടുന്നു. അതിൽ 19.3 ദശലക്ഷം പ്രഫഷനൽ നഴ്‌സുമാരുണ്ട്. എന്നിട്ടും, ഇന്ന് ആരോഗ്യ മേഖലയിൽ ആറു ദശലക്ഷം നഴ്‌സുമാരുടെയെങ്കിലും കുറവുണ്ട്. പരിശീലനം ലഭിച്ച നഴ്സുമാരുടെ എണ്ണം പ്രതിവർഷം എട്ട് ശതമാനം വർധിച്ചാലേ 2030ഒാടെ എങ്കിലും ഈ കുറവുകളെ ഒരു പരിധിവരെ നികത്താൻ സാധിക്കൂ.
ലോകമെമ്പാടും പ്രമേഹ രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുമ്പോൾ നഴ്സുമാരുടേയും മറ്റ് ആരോഗ്യ വിദഗ്ധരുടെയും എണ്ണം മാത്രം കൂടിയതുകൊണ്ടും കാര്യമില്ല. ആരോഗ്യമേഖലയിലുണ്ടാവുന്ന മാറ്റങ്ങളെപ്പറ്റി കൂടുതൽ അറിയാനും വിദഗ്ധ പരിശീലനം ലഭ്യമാക്കാനും സർക്കാറുകളും ബന്ധപ്പെട്ട അധികാരികളും അവസരമൊരുക്കണം. ഒരു രോഗി അശുപത്രിയിലെത്തിയാൽ ആദ്യം ഇടപഴകുന്നത് നഴ്സുമായിട്ടായിരിക്കും. അതിനാൽ, രോഗലക്ഷണങ്ങൾ വിലയിരുത്തുന്നതിലും രോഗീപരിചരണത്തിലുമെല്ലാം അവർ ഉന്നത നിലവാരം പുലർത്തേണ്ടതുണ്ട്. പ്രമേഹ രോഗികളായ ആളുകൾ നിരവധി വെല്ലുവിളികൾ നേരിടുന്നു.
അവർക്കു ചികിത്സ ഉറപ്പാക്കാനും ബുദ്ധിമുട്ടുകൾക്ക് ആശ്വാസം പകരാനും മാനസിക പിന്തുണയേകാനും പ്രഫഷനൽ നഴ്‌സിന് പ്രത്യേക വൈദഗ്ധ്യംതന്നെയുണ്ട്. രോഗികൾക്ക് മാത്രമല്ല രോഗാവസ്ഥ ഉണ്ടാകാൻ സാധ്യതയുള്ളവർക്കും ആരോഗ്യപരമായ ആശങ്കകളോടെ ജീവിക്കുന്നവർക്കും അവരുടെ പിന്തുണ ആവശ്യമാണ്. പ്രമേഹം തടയുന്നതിലും ചികിത്സിക്കുന്നതിലും രോഗികളെ ബോധവത്കരിക്കുന്നതിലുമുള്ള നഴ്സുമാരുടെ സംഭാവന സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതുകൂടി ഈ കാമ്പയിനിെൻറ ലക്ഷ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.