കുവൈത്ത് സിറ്റി: ടോക്യോ ഒളിമ്പിക്സ്, പാരാലിമ്പിക്സ് ഗെയിംസ് എന്നിവയോടനുബന്ധിച്ച് കുവൈത്തും ജപ്പാനും സംയുക്തമായി സ്റ്റാമ്പ് പുറത്തിറക്കുന്നു. അടുത്ത മാസം പുറത്തിറക്കും.കുവൈത്തിലെയും ജപ്പാനിലെയും ചരിത്രസ്ഥലങ്ങളെയും കായിക ഇനങ്ങളെയും പ്രതിഫലിപ്പിക്കുന്നതാകും ഇത്.
കുവൈത്തിെൻറ പ്രീ ഒളിമ്പിക് പരിശീലന ക്യാമ്പ് നടക്കുന്ന നിഹോൻമാത്സു നഗരത്തിെൻറ ചിത്രവുമുണ്ടാകും.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.കുവൈത്തും ജപ്പാനും നയതന്ത്ര ബന്ധം സ്ഥാപിച്ചതിെൻറ 60ാം വാർഷികം ആഘോഷിക്കുകയാണ്. 2020ൽ നടക്കേണ്ട ടോക്യോ ഒളിമ്പിക്സ് കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ചതായിരുന്നു. ജൂലൈ 23 മുതൽ ആഗസ്റ്റ് എട്ടുവരെയാണ് പുതുക്കിയ ഷെഡ്യൂൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.