കുവൈത്ത് സിറ്റി: ജപ്പാനുമായുള്ള കുവൈത്തിന്റെ വ്യാപാര മിച്ചത്തിൽ ഉയർച്ച. ആഗസ്റ്റിൽ വ്യാപാര മിച്ചം 76.9 ബില്യൺ (521 ദശലക്ഷം യു.എസ് ഡോളർ) ആയി ഉയർന്നു. ഒരു വർഷം മുമ്പത്തേതിൽ നിന്ന് 15.0 ശതമാനം വർധിച്ചാണ് ഈ നിലയിലെത്തിയത്. രണ്ട് മാസത്തിനിടെ ആദ്യമായി കയറ്റുമതിയിൽ ഉയർച്ചയുണ്ടായെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
ജപ്പാനിലേക്കുള്ള മൊത്തത്തിലുള്ള കുവൈത്ത് കയറ്റുമതി 11.8 ശതമാനം വർധിച്ച് 98.4 ബില്യൺ (673 ദശലക്ഷം യു.എസ് ഡോളർ) ആയി. ജപ്പാനിൽ നിന്നുള്ള ഇറക്കുമതി 1.9 ശതമാനം ഉയർന്ന് 21.5 ബില്യൺ (142 ദശലക്ഷം യു.എസ് ഡോളർ) ആയി. അതേസമയം, ജപ്പാനുമായുള്ള മിഡിൽ ഈസ്റ്റിന്റെ വ്യാപാര മിച്ചം കഴിഞ്ഞ മാസം 4.8 ശതമാനം കുറഞ്ഞു. ഈ മേഖലയിൽ നിന്നുള്ള ജപ്പാനിലേക്കുള്ള കയറ്റുമതി 1.0 ശതമാനവും ഇടിഞ്ഞു. എന്നാൽ, വാഹനങ്ങളുടെയും യന്ത്രസാമഗ്രികളുടെയും ഇറക്കുമതി 12.8 ശതമാനം വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.