ഓ​ർ​മ​ക​ളി​ൽ റോ​സാ​പ്പൂന്തോ​ട്ടം വി​രി​യു​ന്ന കാ​ലം...

ഈ ​ക്രി​സ്മ​സ് കാ​ല​ത്ത് കു​വൈ​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​മ്പോ​ൾ വെ​റു​തെ ഓ​രോ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കും ഏ​ന്തി വ​ലി​ഞ്ഞു നോ​ക്കും. എ​വി​ടെ​യൊ​ക്കെ ഏ​തൊ​ക്കെ രീ​തി​യി​ലു​ള്ള ന​ക്ഷ​ത്ര​ങ്ങ​ളും അ​ല​ങ്കാ​ര​ങ്ങ​ളും തൂ​ക്കി​യി​ട്ടു​ണ്ടെ​ന്ന​റി​യാ​നാ​ണ് നോ​ക്കു​ന്ന​ത്. സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്തും ബ​സി​ൽ പോ​കു​മ്പോ​ഴും ഇ​ങ്ങ​നെ നോ​ക്കു​മാ​യി​രു​ന്നു. ആ​കാ​ശ​ത്താ​യാ​ലും ഭൂ​മി​യി​ൽ വ​ർ​ണ​ക്ക​ട​ലാ​സു​ക​ളി​ൽ ആ​യാ​ലും തി​ള​ക്ക​ത്തോ​ടെ ചി​രി​തൂ​കി നി​ൽ​ക്കു​ന്ന ന​ക്ഷ​ത്ര​ങ്ങ​ൾ കാ​ണു​ന്ന​തെ​ന്നും സ​ന്തോ​ഷം ത​ന്നെ.

ഓ​രോ ക്രി​സ്മ​സ് കാ​ല​വും കാ​ർ​മീ​ന സി​സ്റ്റ​റിനെ ഓ​ർ​ക്കാ​തെ ക​ട​ന്നു​പോ​കാ​റി​ല്ല. ഞാ​ൻ പ​ഠി​ച്ച പെ​രു​മ്പാ​വൂ​ർ വി​മ​ല സ്കൂ​ൾ കോ​ൺ​വെ​ന്റ് സ്കൂ​ളി​ലെ നി​റ​യെ റോ​സാ​പ്പൂ​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്ന തോ​ട്ട​ത്തി​ന്റെ ഉ​ട​മ​യാ​യി​രു​ന്നു സി​സ്‌​റ്റ​ർ.

അ​തി​ലും കൂ​ടു​ത​ൽ പൂ​ക്ക​ളു​ള്ള തോ​ട്ട​ങ്ങ​ൾ പി​ന്നീ​ട് ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും അ​ത്ര മി​ഴി​വോ​ടെ ഒ​രു പൂ​ന്തോ​ട്ട​വും മ​ന​സ്സി​ൽ ഇ​ടം പി​ടി​ച്ചി​ട്ടി​ല്ല. പി​ന്നീ​ടൊ​രി​ക്ക​ലും റോ​സാ​പ്പൂക്ക​ളെ അ​ത്ര അ​ത്ഭു​ത​ത്തോ​ടെ നോ​ക്കി നി​ന്നി​ട്ടു​മി​ല്ല. ചി​ല​പ്പോ​ൾ ബാ​ല്യ​ത്തി​ന്റെ കൗ​തു​ക​മാ​യി​രു​ന്നി​രി​ക്കാം, ഇ​പ്പോ​ഴും ആ ​തോ​ട്ടം മ​ന​സ്സി​ൽ അ​ങ്ങ​നെ​യു​ണ്ട്. അ​തി​ൽ പ​ല നി​റ​ങ്ങ​ളി​ൽ വി​രി​യു​ന്ന പൂ​ക്ക​ളു​ണ്ട്. ശ​ല​ഭ​ങ്ങ​ളും വ​ണ്ടു​ക​ളും പാ​റി​ക​ളി​ക്കു​ന്നു​ണ്ട്. ഒ​ഴി​ഞ്ഞ പി​രി​യ​ഡു​ക​ളി​ൽ തോ​ട്ട​ത്തി​ൽ സി​സ്‌​റ്റ​ർ​ക്ക് സ​ഹാ​യി​ക​ളാ​യി ഞ​ങ്ങ​ൾ കു​ട്ടി​ക​ളും കൂ​ടും. ചെ​ടിച്ച​ട്ടി​യി​ലെ പു​ല്ലു പ​റി​ക്ക​ൽ, വീ​ണു​പോ​യ തൈ​ക​ളെ നി​വ​ർ​ന്നു​നി​ൽ​ക്കാ​ൻ ക​മ്പോ, വ​ടി​യോ ചേ​ർ​ത്തു​കെ​ട്ട​ൽ ഇ​തൊ​ക്കെ​യാ​വും ഞ​ങ്ങ​ളു​ടെ ജോ​ലി​ക​ൾ. അ​തെ​ല്ലാം ക​ഴി​യു​മ്പോ​ൾ സ​ന്തോ​ഷ​പൂ​ർ​വം സി​സ്റ്റ​ർ ഞ​ങ്ങ​ൾ​ക്ക് പ്ലം ​കേ​ക്ക് സ​മ്മാ​നി​ക്കും. അ​ന്നു മു​ത​ലാ​ണ് പ്ലം ​കേ​ക്കി​ന്റെ മ​ധു​ര​വു​മാ​യി നാ​വു കൂ​ട്ടാ​യ​ത്.

കോ​ള​ജ് ജീ​വി​ത​ത്തി​ൽ ക്രി​സ്മ​സ് ഒ​രാ​ഘോ​ഷ​മാ​യി​രു​ന്നു. ക്രി​സ്മ​സ് ഫ്ര​ൻ​ഡ്, ക്രി​സ്മ​സ് ട്രീ ​മ​ത്സ​രം, കൂ​ട്ടു​കാ​രു​ടെ വീ​ട്ടി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ എ​ല്ലാ​മാ​യി കോ​ള​ജി​ലും നാ​ട്ടി​ലും ആ​ഘോ​ഷ​കാ​ല​മാ​കും അ​ത്.

അ​ന്ന് ഒ​ഴി​വാ​ക്കാ​ൻ പ​റ്റാ​ത്ത ഒ​ന്നാ​യി​രു​ന്നു ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ കാ​ർ​ഡു​ക​ൾ. ഇ​ഷ്ട​മു​ള്ള​വ​ർ​ക്ക് സ​മ്മാ​നി​ക്കാ​ൻ മ​ന​സ്സി​നി​ണ​ങ്ങ​ളി​യ കാ​ർ​ഡ് തേ​ടി എ​ത്ര ക​ട​ക​ളി​ലാ​ണ് അ​ന്നൊ​ക്കെ അ​ല​ഞ്ഞി​രു​ന്ന​ത്. ആ ​കാ​ർ​ഡു​ക​ൾ ഒ​ന്നും വെ​റു​മൊ​രു ക​ട​ലാ​സു ക​ഷ​ണ​ങ്ങ​ളാ​യി​രു​ന്നി​ല്ല. പ​ല​ർ​ക്കും അ​ത് അ​വ​രു​ടെ സ്നേ​ഹ​ത്തി​ന്റെ​യും സൗ​ഹൃ​ദ​ങ്ങ​ളു​ടെ​യും പ്ര​തീ​ക​ങ്ങ​ളാ​യി​രു​ന്നു. പ​ല​രും അ​വ ഓ​ർ​മ​ക​ളു​ടെ അ​ട​യാ​ള​ങ്ങ​ളാ​യി കാ​ല​ങ്ങ​ളോ​ളം സൂ​ക്ഷി​ച്ചു​വെ​ച്ചു.

അ​തൊ​രു കാ​ല​മാ​യി​രു​ന്നു, ദി​വ​സ​ങ്ങ​ൾ​ക്കൊ​ന്നും ഇ​ത്ര​യും വേ​ഗ​മി​ല്ലാ​ത്ത കാ​ലം. നേ​രി​ട്ടും അ​ല്ലാ​തെ​യും എ​ത്ര​യോ പേ​ർ​ക്കാ​ണ് അ​ന്ന് കാ​ർ​ഡു​ക​ൾ കൈ​മാ​റി​യി​രു​ന്ന​ത്. പി​ന്നെ​യും പ്ര​തീ​ക്ഷ​യോ​ടെ, പ​ടി​ക​ട​ന്നെ​ത്തു​ന്ന പോ​സ്റ്റു​മാ​നെ കാ​ത്തി​രു​ന്നി​രു​ന്ന​ത്!

നാ​ട്ടി​ലെ പോ​ലെ കു​വൈ​ത്തി​ലും ഇ​പ്പോ​ൾ ത​ണു​പ്പ് സീ​സ​ണാ​ണ്. ഓ​ർ​മ​ക​ളു​ടെ ന​ക്ഷ​​ത്രത്തി​ള​ക്ക​വു​മാ​യെ​ത്തു​ന്ന ഡി​സം​ബ​റി​ലെ ത​ണു​പ്പ്. അ​ത് ചു​റ്റും പൊ​തി​യു​മ്പോ​ഴും ഓ​ർ​മ​യു​ടെ ജ്വ​ര​ബാ​ധി​ച്ച​പോ​ലെ വെ​റു​​തെ പു​റ​ത്തി​റ​ങ്ങി ന​ട​ക്കും. ഷോ​പ്പു​ക​ളി​ൽ ആ​ഘോ​ഷ​ങ്ങ​ളു​ടെ പൊ​ലി​മ​കാ​ണാം. അ​വ​യൊ​ക്കെ വാ​ങ്ങാ​നും കാ​ണാ​നും ഫോ​ട്ടോ എ​ടു​ക്കാ​നും ആ​ളു​ക​ൾ ഇ​വി​ടെ​​യൊ​ക്കെ ചു​റ്റി​ക്ക​റ​ങ്ങു​ന്നു. അ​തൊ​ക്കെ നോ​ക്കിനി​ൽ​ക്കെ ഉ​ള്ളി​ൽ പ​ഴ​യ റോ​സാപ്പൂ​ന്തോ​ട്ടം വി​രി​യും.

എ​ന്നെ​ത്തേ​ടി ഈ ​ക്രി​സ്മ​സി​നെ​ങ്കി​ലും പ​ഴ​യ​പോ​ലെ ഒ​രു കാ​ർ​ഡ് ക​ട​ൽ ക​ട​ന്നെ​ത്തു​മോ എ​ന്ന് സ്വ​പ്നം കാ​ണും.

ക്രി​സ്മ​സ് പ്ര​മേ​യ​മാ​യി​വ​രു​ന്ന സി​നി​മ​ക​ൾ വി​ടാ​തെ കാ​ണു​ക​യും ആ​രെ​ങ്കി​ലും ഒ​രു ട്ര​ഡീ​ഷ​ണ​ൽ സ്കോ​ട്ടി​ഷ് കാ​സ്റ്റ​ലി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന് വി​ളി​ക്കു​മെ​ന്ന് വെ​റു​തെ ആ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്യും.

എ​ന്നി​ട്ട് വേ​ണം എ​നി​ക്ക് മ​ഞ്ഞി​ലൂ​ടെ ന​ട​ന്നു അ​വി​ട​ത്തെ മാ​ർ​ക്ക​റ്റി​ൽ പോ​യി ക്രി​സ്മ​സ് അ​ല​ങ്കാ​ര​ങ്ങ​ളൊ​ക്കെ നോ​ക്കിക്കാ​ണാ​ൻ.

Tags:    
News Summary - traveling through Kuwait at Christmas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.