ഇസ്‌ലാമിനെ ഭീകരവത്കരിക്കാൻ ശ്രമിക്കുന്നു -സിജിൽ ഖാൻ

കെ.​ഐ.​ജി കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ബ​ൽ​ഖീ​സ് മ​സ്ജി​ദി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സി​ജി​ൽ​ഖാ​ൻ

മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ഇസ്‌ലാമിനെ ഭീകരവത്കരിക്കാൻ ശ്രമിക്കുന്നു -സിജിൽ ഖാൻ

കുവൈത്ത് സിറ്റി: 'ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ' എന്ന പ്രമേയത്തിൽ കെ.ഐ.ജി കുവൈത്ത് സംഘടിപ്പിക്കുന്ന കാമ്പയിന്റെ അബ്ബാസിയ ബൽഖീസ് യൂനിറ്റ് സമ്മേളനം നടത്തി.

ബൽഖീസ് മസ്‌ജിദ്‌ ഇമാം ശൈഖ് ഹസൻ നെഹലാവി ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി സിജിൽ ഖാൻ മുഖ്യ പ്രഭാഷണം നടത്തി. ഇസ്‌ലാമിന്റെ ചരിത്രവും ചിഹ്നങ്ങളും സംസ്കാരവും ആദർശവും പോസ്റ്റ്മോർട്ടം ചെയ്യാനും ഭീകരവത്കരിക്കാനും ഒരു സംഘം രൂപവത്കരിക്കപ്പെടുകയാണെന്നും ഇത്തരം സന്ദർഭങ്ങളിൽ ഇസ്‍ലാമിന്റെ മാനവികമുഖം പറഞ്ഞുകൊടുക്കാനും ഇസ്‍ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റിക്കൊടുക്കാനും നാം തയാറാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

സദസ്സിലെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കെ.ഐ.ജി വൈസ് പ്രസിഡൻറ് ഫൈസൽ മഞ്ചേരി മറുപടി നൽകി. യൂനിറ്റ് പ്രസിഡന്റ് ജസീൽ ചെങ്ങളാൻ അധ്യക്ഷത വഹിച്ചു. ഷമൽ ഖിറാഅത്ത് നടത്തി. അൻവർ സാദത്ത് സ്വാഗതം പറഞ്ഞു.

Tags:    
News Summary - Trying to terrorize Islam - Sijil Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.