കുവൈത്ത് സിറ്റി: തനിമ കുവൈത്ത് സംഘടിപ്പിക്കുന്ന ദേശീയ വടംവലി മത്സരം വെള്ളിയാഴ്ച ഇന്ത്യൻ സ്കൂളിൽ ഉച്ചരണ്ടുമുതൽ ആരംഭിക്കും.
സാൻസിലിയ എവർറോളിങ് സ്വർണക്കപ്പിനും കാഷ് അവാർഡിനും വേണ്ടി 17 ടീമുകൾ മത്സരിക്കും. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് എവർ റോളിങ് ട്രോഫികളും കാഷ് അവാർഡുകളും നൽകും. തോമസ് കെ. തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.
അലി ബിൻ അലി ഫ്രണ്ട്സ് ഓഫ് കുവൈത്ത്: അലി ബിൻ അലി ഇലക്ട്രോണിക്സിന്റെ സ്പോൺസർഷിപ്പിലാണ് മത്സരരംഗത്തുള്ളത്. മാനേജർ: ബിജു വർഗീസ്. സന്ദീപ് നൽകുന്ന പരിശീലനത്തിൽ ജിത്തുവിന്റെ ക്യാപ്റ്റൻസിയിലാണ് ടീം മത്സരിക്കുന്നത്. 2019ലെ നാലാം സ്ഥാനക്കാരാണ്. വർഷങ്ങളായി മത്സരരംഗത്തുണ്ട്.
ഫ്രണ്ട്സ് ഓഫ് രാജു, ഫ്രണ്ട്സ് ഓഫ് കുവൈത്ത്: അലി ബിൻ അലി എന്ന ഫ്രണ്ട്സ് ഓഫ് കുവൈത്ത് എ ടീമും ചേർത്ത് മൂന്ന് ടീമുകളാണു മത്സരരംഗത്തുള്ളത്. മാനേജർമാർ റോയ് ജോൺ,അനൂപ് ആന്റണി എന്നിവരും കൂടെ ഷംനത്ത് കുറ്റിപ്പുറം, ഏലിയാസ് എന്നിവരും നൽകുന്ന പരിശീലനത്തിൽ ശരത്, വിബിൻ എന്നിവരുടെ ക്യാപ്റ്റൻസിയിലാണ് ഫ്രണ്ട്സ് ഓഫ് കുവൈത്ത് ബി, സി രണ്ട് ടീമുകൾ മത്സരിക്കുന്നത്.
ആഹാ കുവൈത്ത് ബ്രദേർസ്: ഫ്ലൈ വേൾഡ് ടൂർസ് ആൻഡ് ട്രാവൽസിന്റെയും എ.എം ഓട്ടോമോട്ടിവിന്റെയും സ്പോൺസർഷിപ്പിൽ രണ്ട് ടീമുകളാണ് മത്സരരംഗത്തുള്ളത്. മാനേജർ ബിജു അടുപുരയുടെ കൂടെ അരുണും ഷെജുവും നൽകുന്ന പരിശീലനത്തിൽ പ്രിൻസ് തോമസിന്റെ ക്യാപ്റ്റൻസിയിലാണ് ടീമുകൾ മത്സരിക്കുന്നത്. രണ്ടുവർഷമായി മത്സരരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.