കുവൈത്ത് സിറ്റി: വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ ജഹ്റയിൽ നടത്തിയ പരിശോധനയിൽ 405 പഴയ ടയറുകൾ പിടിച്ചെടുത്തു. ഉപയോഗിച്ച ടയറുകളുടെ വിൽപനയും ഇറക്കുമതിയും രാജ്യത്ത് നിയമവിധേയമല്ല. ഇത്തരം ടയറുകൾ വില കുറവാണെങ്കിലും അവ വാങ്ങരുതെന്ന് വാണിജ്യ മന്ത്രാലയം അധികൃതർ മുന്നറിയിപ്പ് നൽകി. വേനലിൽ പഴയ ടയറുകൾ പൊട്ടിത്തെറിച്ച് അപകടമുണ്ടാവാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.