യു.​കെ ഇ-​വി​സ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​വ​ർ നി​ര​വ​ധി

കു​വൈ​ത്ത് സി​റ്റി: ആ​റു മാ​സ​ത്തി​നി​ടെ 50,000ത്തോളം ​കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് യു.​കെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് ഇ-​വി​സ ന​ല്‍കി​യ​താ​യി ബ്രി​ട്ടീ​ഷ് അം​ബാ​സ​ഡ​ർ ബെ​ലി​ൻ​ഡ ലൂ​യി​സ് അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി മു​ത​ലാ​ണ്‌ ബ്രി​ട്ട​ൻ സ​ന്ദ​ർ​ശി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന കു​വൈ​ത്തി​ക​ള്‍ക്ക് ഓ​ൺ​ലൈ​നാ​യി വി​സ​ക്കു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​ത്.

പു​തി​യ സം​വി​ധാ​നം നി​ല​വി​ല്‍ വ​ന്ന​തോ​ടെ കു​വൈ​ത്തി​ക​ള്‍ക്കി​ട​യി​ല്‍ ഇ- ​വി​സ​ക്ക് ന​ല്ല സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​ത്ത​രം വി​സ നേ​ടു​ന്ന​തി​ൽ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ല്‍ കു​വൈ​ത്ത് ര​ണ്ടാം സ്ഥാ​ന​ത്താ​ണെ​ന്ന് അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.ടൂ​റി​സം, ബി​സി​ന​സ്, പ​ഠ​നം, ചി​കി​ത്സ എ​ന്നീ കാ​ര്യ​ങ്ങ​ൾ​ക്കാ​ണ് ഇ-​വി​സ കൂ​ടു​ത​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ആ​റ് മാ​സം വ​രെ ഇ-​വി​സ ഉ​പ​യോ​ഗി​ച്ച് കു​വൈ​ത്തി​ക​ൾ​ക്ക് യു.​കെ​യി​ൽ ത​ങ്ങാം.

Tags:    
News Summary - UK E-Visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.