കുവൈത്ത് സിറ്റി: കുവൈത്തിൽ ഗസൽപ്പെരുക്കത്തിെൻറ സംഗീതമഴ പെയ്യിക്കാൻ പ്രശസ്ത ഗായകൻ ഉമ്പായി എത്തുന്നു. കുവൈത്തിലെ കേരളീയരായ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം (എം.എം.എഫ്) കുവൈത്തിെൻറ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് ഉമ്പായിയുടെ ഗസൽ വിരുന്നൊരുക്കുന്നത്. ഉമ്പായിക്ക് കൂട്ടായി ബേണി-ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ബേണി, പ്രശസ്ത വയലിനിസ്റ്റ് ഹെറാല്ഡ, തബലയില്‍ ജിത്തു ഉമ്മൻ, ഗിത്താറില്‍ സമീര്‍ എന്നിവരും ഉണ്ടാകും. മാർച്ച് ഒമ്പതിന് അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്കൂൾ ഒാഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമാണ്.
ദശവാർഷികാഘോഷത്തിൽ വിശിഷ്ടാതിഥിയായെത്തുന്നത് പ്രശസ്ത പത്രപ്രവര്‍ത്തകനും ഫ്രണ്ട് ലൈന്‍ സീനിയർ അസോസിയേറ്റ് എഡിറ്ററുമായ വെങ്കടേഷ് രാമകൃഷ്ണനാണ്. വൈകീട്ട് 5.30 മുതൽ നടക്കുന്ന മാധ്യമ സെമിനാറിൽ ‘മാധ്യമങ്ങൾ: സാധ്യതകളും വെല്ലുവിളികളും’ വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും.
ഇന്ത്യന്‍ എംബസി പ്രതിനിധികളും കുവൈത്തിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. പരിപാടിയുടെ ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു. പത്താം വാര്‍ഷികാഘോഷ ഭാഗമായി കുവൈത്തിലെ ഇന്ത്യന്‍ സ്കൂളിലെ വിദ്യാർഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ സ്വർണമെഡലുകൾ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.