കുവൈത്ത് സിറ്റി: വിദഗ്ധരായ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിൽ കുവൈത്ത് മാതൃകയാണെന്നും ഇൗ ദിശയിൽ രാജ്യത്തിെൻറ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും െഎക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിെൻറ മേഖലയിലെ പ്രതിനിധി താരിഖ് അൽ ശൈഖ് പറഞ്ഞു. വേൾഡ് യൂത്ത് സ്കിൽ ദിനത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തിെൻറ പ്രസ്താവന.
വിദ്യാസമ്പന്നരായ യുവാക്കളിൽ ആറിലൊരാൾക്ക് കോവിഡ് കാലം തൊഴിൽ ഇല്ലാതാക്കിയിട്ടുണ്ട്. 70 ശതമാനത്തെയാണ് ബാധിച്ചിട്ടുള്ളത്. ഇൗ പ്രതിസന്ധികാലത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ കുവൈത്തിന് കഴിഞ്ഞിട്ടുണ്ട്. കുവൈത്തിലെ യുവാക്കൾ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്നുവെന്നും ഭാവി രൂപപ്പെടുത്തുന്നതിൽ ഇൗ അനുഭവസമ്പത്ത് മുതൽക്കൂട്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.