കുവൈത്ത് സിറ്റി: തട്ടിപ്പുസംബന്ധിച്ച വാര്‍ത്തകള്‍ നിരന്തരം പുറത്തുവന്നിട്ടും അനധികൃത നഴ്സിങ് റിക്രൂട്ട്മെന്‍റ് തുടരുന്നു. റിക്രൂട്ട്മെന്‍റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായയാളുടെ നേതൃത്വത്തില്‍ നവംബറില്‍ ഇന്‍റര്‍വ്യൂ നടക്കുന്നതായി വിവരം ലഭിച്ചു. നവംബര്‍ ആദ്യത്തില്‍ നിശ്ചയിച്ച ഇന്‍റര്‍വ്യൂ ചില കാരണങ്ങളാല്‍ അവസാനത്തേക്ക് മാറ്റി. 19 ലക്ഷം രൂപയാണ് ഒരാളില്‍നിന്ന് ഈടാക്കുന്നതെന്നാണ് സൂചന. വ്യാജ റിക്രൂട്ട്മെന്‍റുകാരുടെ കെണിയില്‍പെട്ട് വഞ്ചിതരാവരുതെന്ന് മുന്നറിയിപ്പുമായി കഴിഞ്ഞദിവസം നോര്‍ക്ക രംഗത്തത്തെിയിട്ടും പണം നല്‍കാന്‍ തയാറായി നിരവധി പേര്‍ മുന്നോട്ടുവന്നു. പണം നല്‍കുന്ന ഉദ്യോഗാര്‍ഥികള്‍ ഇതുസംബന്ധിച്ച് പരസ്യമായി പ്രതികരിക്കാന്‍ തയാറല്ല. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്കും പരിമിതിയുണ്ട്. കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റിന് ദുബൈയില്‍ ഇന്‍റര്‍വ്യൂ നടത്തിയതായും വിവരമുണ്ട്. കുവൈത്ത് കമ്പനിയിലേക്ക് വന്‍തുക വാങ്ങി ബംഗളൂരുവിലെ സ്വകാര്യ ഏജന്‍സി നഴ്സുമാരുടെ റിക്രൂട്ട്മെന്‍റ് നടത്തുന്നതായി പരാതികള്‍ ശ്രദ്ധയില്‍പെട്ടെന്ന് നോര്‍ക്ക ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. ഉഷ ടൈറ്റസ് സെപ്റ്റംബറില്‍ അറിയിച്ചിരുന്നു. ഇന്ത്യയില്‍നിന്നുള്ള നഴ്സിങ് നിയമനം സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കാന്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ തീരുമാനമായതാണ്. അംഗീകൃത റിക്രൂട്ട്മെന്‍റിനായി കേരള സര്‍ക്കാറിന്‍െറ കീഴിലുള്ള നോര്‍ക്ക റൂട്ട്സ്, ഓവര്‍സീസ് ഡെവലപ്മെന്‍റ് ആന്‍ഡ് എംപ്ളോയ്മെന്‍റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്‍റ്സ് (ഒഡാപെക്), തമിഴ്നാട്ടിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ എന്നീ ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കേന്ദ്രസര്‍ക്കാറിന്‍െറ കീഴിലുള്ള ഇ-മൈഗ്രേറ്റ് സംവിധാനം വഴി മാത്രം നിയമിക്കാനായിരുന്നു ധാരണ.
വിദേശങ്ങളിലേക്കുള്ള നഴ്സിങ് നിയമനത്തിനായി സ്വകാര്യ ഏജന്‍സികള്‍ ലക്ഷങ്ങള്‍ കൈക്കൂലി ഈടാക്കുന്നതായി കണ്ടത്തെിയതിനെ തുടര്‍ന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ റിക്രൂട്ടിങ് അധികാരം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. ആരോഗ്യമന്ത്രാലയ ഒഴിവുകളിലേക്ക് കുവൈത്തിലെയും ഇന്ത്യയിലെയും സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി പ്രതിവര്‍ഷം ഉണ്ടാകുന്ന ആയിരത്തിലധികം ഒഴിവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളിലൂടെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്കാണ് തുടക്കം കുറിച്ചത്. കുവൈത്ത് ആരോഗ്യ മന്ത്രാലയ പ്രതിനിധികള്‍ നേരിട്ടത്തെി ലൈസന്‍സിങ് ടെസ്റ്റും ഇന്‍റര്‍വ്യൂവും നടത്തി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, കുറഞ്ഞ ശമ്പളത്തിന് കരാര്‍ അടിസ്ഥാനത്തില്‍ നഴ്സുമാരെ നിയമിക്കുന്നത് നിര്‍ബാധം തുടരുന്നു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ രണ്ടുതരം നഴ്സുമാരാണുള്ളത്. മിനിസ്ട്രി വിസയിലുള്ള സ്ഥിരം ജീവനക്കാര്‍ക്ക് 700 ദീനാര്‍ വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമെല്ലാമുണ്ട്. എന്നാല്‍, കരാര്‍ ജീവനക്കാര്‍ക്ക് കരാര്‍ കമ്പനി നല്‍കുന്ന തുച്ഛമായ ശമ്പളം മാത്രമാണുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.