കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ അനധികൃത നിര്‍മാണങ്ങള്‍ കുവൈത്ത് മുനിസിപ്പാലിറ്റി നീക്കം ചെയ്തു. കഴിഞ്ഞ ദിവസം മുനിസിപ്പൽ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തില്‍ നടന്ന ഫീൽഡ് പരിശോധനയിലാണ് അനധികൃത നിർമാണങ്ങള്‍ പൊളിച്ചു നീക്കിയത്. പൊതു സ്ഥലങ്ങളില്‍ കാർ പാർക്കിങ്ങിനായി ഉപയോഗിച്ച 85 അനധികൃത ഷെഡുകൾ പൊളിച്ചുനീക്കി. പ്രദേശങ്ങൾ വേർപെടുത്തിയ 105 ഇരുമ്പ് കമ്പികളും ചങ്ങലകളും റോഡരികിൽ തടസ്സം സൃഷ്ടിച്ച 12 വാഹനങ്ങളും നീക്കം ചെയ്തു. നിയമലംഘകർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.