കുവൈത്ത് സിറ്റി: അഞ്ചുമുതൽ 11 വയസ്സ് വരെയുള്ളവരുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. മിശ്രിഫ് വാക്സിനേഷൻ സെൻററിൽ മാത്രമാണ് ഇൗ പ്രായക്കാരായ കുട്ടികൾക്ക് വാക്സിൻ നൽകുന്നത്.
ചെറിയ കുട്ടികളിൽ തന്നെ പഴക്കം ചെന്ന അസുഖമുള്ളവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും മുൻഗണന നൽകിയാണ് അപ്പോയിൻറ്മെൻറ് അനുവദിക്കുന്നത്. ആരോഗ്യ മന്ത്രാലയം ഇൗ വിഭാഗത്തിലെ കുട്ടികളുടെ കുടുംബങ്ങൾക്ക് മൊബൈൽ ഫോണിൽ സന്ദേശമയക്കുന്നുണ്ട്. ഫൈസർ ബയോൺടെക് വാക്സിൻ ആണ് ചെറിയ കുട്ടികൾക്ക് നൽകുന്നത്. ഇൗ വിഭാഗത്തിലുള്ളവരുടെ വാക്സിനേഷൻ രജിസ്ട്രേഷൻ നേരത്തേ ആരംഭിച്ചിട്ടുണ്ട്. അഞ്ചുമുതൽ 11 വയസ്സ് വരെയുള്ളവർക്ക് വാക്സിൻ നൽകുന്നതിന് ലോകാരോഗ്യ സംഘടനയുടെ സ്പെഷലൈസ്ഡ് ടെക്നിക്കൽ കമ്മിറ്റിയും അംഗീകാരം നൽകിയിട്ടുണ്ട്.
മുതിർന്നവർക്ക് നൽകുന്നതിെൻറ മൂന്നിലൊന്ന് ഡോസിലാണ് കുട്ടികൾക്ക് വാക്സിൻ നൽകുക. അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള നാലര ലക്ഷത്തോളം കുട്ടികൾ കുവൈത്തിലുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.