താമസ, തൊഴിൽ നിയമ ലംഘനം: വ്യാപക പരിശോധന; 282 പേർ പിടിയിൽ

കു​വൈ​ത്ത് സി​റ്റി: താ​മ​സ, തൊ​ഴി​ൽ നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യു​ള്ള ശ്ര​മം തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 282 പേ​ർ പി​ടി​യി​ലാ​യ​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ്യാ​ജ ഗാ​ർ​ഹി​ക തൊ​ഴി​ൽ ഓ​ഫി​സു​ക​ൾ ന​ട​ത്തി​യ​വ​രും നി​യ​മം ലം​ഘി​ച്ച് മ​സാ​ജ് സെ​ന്റ​ർ ന​ട​ത്തി​യ​വ​രും പി​ടി​യി​ലാ​യി.

ഖൈ​താ​ൻ, ഹ​വ​ല്ലി, ദ​ജീ​ജ്, ക​ബ്ദ്, സ​ൽ​ഹി​യ, മ​ഹ്ബൂ​ല, ഫ​ഹാ​ഹീ​ൽ മാ​ർ​ക്ക​റ്റ്, ഫ​ർ​വാ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​യ​മ​ലം​ഘ​ക​ർ പി​ടി​യി​ലാ​യ​ത്. റി​സ​ർ​ച് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ്, ക​ൺ​ട്രോ​ൾ ആ​ൻ​ഡ് കോ ​ഓ​ർ​ഡി​നേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ്, ഫി​നാ​ൻ​ഷ്യ​ൽ ആ​ൻ​ഡ് അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് സ​ർ​വി​സ​സ് ഡി​പ്പാ​ർ​ട്മെ​ന്റ്, ത്രി​ക​ക്ഷി സ​മി​തി എ​ന്നി​വ​യെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നു​ക​ളു​ടെ ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ വി​ഭാ​ഗ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ട് വ്യാ​ജ ഓ​ഫി​സു​ക​ൾ, നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ച മ​സാ​ജ് സെ​ന്റ​ർ എ​ന്നി​വ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റു​ക​യും ചെ​യ്തു.നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​​ന്ന​തി​നാ​യി രാ​ജ്യ​ത്ത് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ന്നു​വ​രു​ക​യാ​ണ്. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​വ​ർ​ക്ക് ഇ​ള​വ് ന​ൽ​കേ​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ന​യം. പി​ടി​യി​ലാ​കു​ന്ന​വ​രെ ഉ​ട​ന​ടി നാ​ടു​ക​ട​ത്തു​ന്നു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ​ക്ക് ഒ​രി​ക്ക​ലും കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​നാ​കി​ല്ല.

Tags:    
News Summary - Violation of residence and employment laws: extensive testing; 282 people are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.