വോയ്സ് കുവൈത്ത് വനിതവേദി ഫാമിലി പിക്നികിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത്) വനിതാവേദി ഫാമിലി പിക്നിക് കബ്ദ് റിസോർട്ടിൽ വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് സരിത രാജൻ അധ്യക്ഷത വഹിച്ചു.
വോയ്സ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ജോയ് നന്ദനം, പി.എം.നായർ, പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ ഉപദേശക സമിതി അംഗം ഡോ.സാജു.പി.ശശി, ബിപിൻ.കെ.ബാബു, ഓർഗനൈസിംങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, ഉപദേശക സമിതി അംഗം സജയൻ വേലപ്പൻ, ആർട്സ് സെക്രട്ടറി വി.കെ.സജീവ്, ഫഹാഹീൽ യൂനിറ്റ് കൺവീനർ നിതിൻ.ജി.മോഹനൻ, സിറ്റി യൂനിറ്റ് സെക്രട്ടറി മനോജ് കക്കോത്ത് എന്നിവർ ആശംസകൾ നേർന്നു.
പുരുഷന്മാർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കുമായി വൈവിധ്യമാർന്ന കലാകായിക, വിനോദ പരിപാടികളും വടംവലി വോയ്സ് കുവൈത്ത് അംഗങ്ങളുടെ ഗാനമേളയും അരങ്ങേറി.
രണ്ട് ദിവസങ്ങളിലായി നടന്ന പിക്നികിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ ഭാരവാഹികൾ വിതരണം ചെയ്തു. വോയ്സ് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, വനിതവേദി ഭാരവാഹികൾ, യൂനിറ്റ് ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വനിതാവേദി വൈസ് പ്രസിഡന്റ് മിനികൃഷ്ണ സ്വാഗതവും ട്രഷറർ അനീജ രാജേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.