കുവൈത്ത് സിറ്റി: സന്നദ്ധ സംഘടനകളുടെ ഇഫ്താർ കിറ്റ് വിതരണം പ്രവാസികൾക്ക് ആശ്വാസമാകുന്നു. ഫർവാനിയ, ജലീബ് അൽ ശുയൂഖ്, റിഗ്ഗയി, മഹബൂല, അബൂഹലീഫ, മംഗഫ്, ഹവല്ലി തുടങ്ങി വിവിധ ഭാഗങ്ങളിൽ കുവൈത്തി സന്നദ്ധ സംഘടനകൾ ഇഫ്താർ കിറ്റ് വിതരണം നടത്തുന്നു. രുചികരമായ മജ്ബൂസും ഈത്തപ്പഴവും ആപ്പിളും വെള്ളവും ജ്യൂസും അടങ്ങുന്നതാണ് കിറ്റുകൾ.
ഒരാൾ കഴിച്ചാലും ബാക്കിയാവുന്ന അളവിൽ ചോറുണ്ട് ഓരോ പാക്കറ്റിലും. വൈകീട്ട് 4.30 മുതലാണ് വിതരണം. സ്ഥിരം പോയന്റുകളിൽ വലിയ നിരയാണ് കാണുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കൊറോണ പ്രതിസന്ധി ഉണ്ടായിരുന്നതിനാൽ കൂടുതൽ കേന്ദ്രങ്ങളിൽ വിതരണം ഉണ്ടായിരുന്നു. ഇത്തവണ അത്രതന്നെ ഇല്ല. ആളുകൾക്ക് ജോലിയില്ലാത്ത പ്രതിസന്ധിയും ഇപ്പോൾ കുറവാണ്. എന്നാലും കുറഞ്ഞ വരുമാനക്കാർ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമാണ് കിറ്റ് വിതരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.