കുവൈത്ത് സിറ്റി: ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി നേതൃത്വത്തിൽ കുവൈത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്കു തുടക്കം. സൂം പ്ലാറ്റ്ഫോമിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും വർഗീയ ശക്തികളെ അധികാരത്തിൽനിന്ന് തുടച്ചുനീക്കാനും ഐക്യ മുന്നണി സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് പ്രാസംഗികർ അഭിപ്രായപ്പെട്ടു.
കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ മുത്തലിബ്, കെ.എം.സി.സി ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ കണ്ണേത്ത്, ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ഭാരവാഹികളായ എബി വരിക്കാട്, സാമുവൽ ചാക്കോ, ബഷീർ ബാത്ത, വർഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര, ട്രഷറർ രാജീവ് നാടുവിലേമുറി, സെക്രട്ടറി നിസ്സാം തിരുവനന്തപുരം, ജില്ല പ്രതിധിനികളായ ശിവൻ കുട്ടി, ഷംസു താമരക്കുളം, വിപിൻ മങ്ങാട്, മാത്യൂസ് ഉമ്മൻ, ബാത്തർ വൈക്കം, ബൈജു, സാബു, കൃഷ്ണൻ കടലുണ്ടി, സുരേന്ദ്രൻ, ഷോബിൻ സണ്ണി, മാണി, ജോബിൻ ജോസ്, ചിന്നു എന്നിവർ ആശംസകൾ അറിയിച്ചു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എസ്. പിള്ള സ്വാഗതവും സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.