കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റി വഫ്ര കാർഷിക മേഖലയിൽ നടത്തിയ ശുചീകരണ കാമ്പയിനിൽ ഏകദേശം 330 ടൺ കാർഷിക മാലിന്യം നീക്കം ചെയ്തു. നിയമലംഘകർക്കെതിരെ കർശന നടപടിയും സ്വീകരിച്ചു. ഉപേക്ഷിക്കപ്പെട്ട 10 കാറുകളും എട്ടു ട്രക്കുകളും നീക്കം ചെയ്തു. ഒമ്പത് റോഡ് കൈയേറ്റങ്ങളും കണ്ടെത്തി.
ശുചിത്വ നിലവാരം ഉയർത്തൽ സൗന്ദര്യം നിലനിർത്തൽ എന്നിവയുടെ ഭാഗമായി അധികൃതർ ഫീൽഡ് പരിശോധന നടത്തിവരികയാണ്. പൊതു ശുചിത്വ നിയമങ്ങളും റോഡ് ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. ബോധവത്ക-രണ പോസ്റ്റർ വിതരണവും തുടരും.
വിവിധ ഭാഷകളിലുള്ള പ്രവാസികളെ ലക്ഷ്യമിട്ട് വിദേശ ഭാഷകളിൽ മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വിഭാഗം പോസ്റ്ററുകൾ വിതരണം ചെയ്യുന്നുണ്ട്. പ്രവാസികളിൽ ശുചിത്വവും സാമൂഹിക അവബോധവും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.