വാ​ഫി-​വ​ഫി​യ്യ എ​ന്‍ട്ര​ന്‍സ്: കു​വൈ​ത്തി​ലും പ​രീ​ക്ഷ കേ​ന്ദ്രം

കു​വൈ​ത്ത് സി​റ്റി: ഈ ​മാ​സം 19ന് ​ന​ട​ക്കു​ന്ന വാ​ഫി-​വ​ഫി​യ്യ എ​ന്‍ട്ര​ന്‍സ് പ​രീ​ക്ഷ​ക​ള്‍ക്ക് കു​വൈ​ത്തി​ലും പ​രീ​ക്ഷ കേ​ന്ദ്രം. കു​വൈ​ത്തി​ലെ അ​ലി സ​ബാ​ഹ് അ​സ്സാ​ലിം സ്ട്രീ​റ്റി​ലാ​ണ് പ​രീ​ക്ഷ സൗ​ക​ര്യം. മേ​യ് 19 ഇ​ന്ത്യ​ന്‍ സ​മ​യം രാ​വി​ലെ 10.30 മു​ത​ല്‍ പ​ന്ത്ര​ണ്ട് മ​ണി​വ​രെ വ​ഫി​യ്യ ജ​ന​റ​ല്‍, ആ​ര്‍ട്സ്, പ്രൊ​ഫ​ഷ​ന​ല്‍ എ​ന്നി​വ​യു​ടെ​യും ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ല്‍ 3.30 വ​രെ വാ​ഫി ജ​ന​റ​ല്‍, ആ​ര്‍ട്സ്, പ്ര​ഫ​ഷ​ന​ല്‍ എ​ന്നി​വ​യു​ടെ​യും പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ ന​ട​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 00917025687788, 00971567990086 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ക. ര​ജി​സ്ട്രേ​ഷ​ന് www.wafyonline.com വെ​ബ്സൈ​റ്റ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

സ്കൂ​ള്‍ പ​ത്താം ക്ലാ​സ് തു​ട​ര്‍പ​ഠ​ന യോ​ഗ്യ​ത​യും പ്രാ​ഥ​മി​ക മ​ത വി​ദ്യാ​ഭ്യാ​സ​വും നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി കോ​ഓ​ര്‍ഡി​നേ​ഷ​ന്‍ ഓ​ഫ് ഇ​സ് ലാ​മി​ക് കോ​ള​ജ​സ് (സി.​ഐ.​സി) ന​ട​പ്പി​ലാ​ക്കു​ന്ന സ​മ​ന്വ​യ വി​ദ്യാ​ഭ്യാ​സ രീ​തി​യാ​ണ് വാ​ഫി (ആ​ണ്‍കു​ട്ടി​ക​ള്‍ക്ക്), വ​ഫി​യ്യ (പെ​ണ്‍കു​ട്ടി​ക​ള്‍ക്ക്). യോ​ഗ്യ​ത പ​രീ​ക്ഷ​യി​ല്‍ മി​ക​വ് അ​നു​സ​രി​ച്ചാ​കും പ്ര​വേ​ശ​നം. നി​ല​വി​ല്‍ അ​റു​പ​തി​ല​ധി​കം കോ​ള​ജു​ക​ള്‍ സി.​ഐ.​സി​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്ത് പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. സ​യ​ന്‍സ്, ​കോമേഴ്സ്, ഹ്യു​മാ​നി​റ്റീ​സ് എ​ന്നീ ഫാ​ക്ക​ല്‍റ്റി​ക​ളി​ല്‍ 30 വ​രെ സീ​റ്റു​ക​ള്‍ കോ​ള​ജു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. കു​വൈ​ത്തി​ലെ വി​വ​ര​ങ്ങ​ൾ​ക്ക് -9720 0539 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം

Tags:    
News Summary - Wafy-Wafiyya Entrance: Examination Center in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.