കുവൈത്ത് സിറ്റി: വയനാട് ഉരുൾ ദുരന്തത്തിൽ ദുരന്ത ബാധിതരായ കുട്ടികൾക്കുള്ള പഠന സഹായവുമായി കുവൈത്ത് വയനാട് അസോസിയേഷൻ (കെ.ഡബ്യു.എ). മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരായ വിദ്യാർഥികൾക്കായി അസോസിയേഷൻ സ്വരൂപിച്ച 10 ലക്ഷം രൂപയുടെ പഠനസഹായം കൈമാറി.
കെ.ഡബ്ല്യു.എ തെരഞ്ഞെടുത്ത ദുരതബാധിതരായ ഒമ്പതു കുടുംബങ്ങളിലെ കുട്ടികളുടെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റ് ആയാണ് തുക നൽകുന്നത്. സുൽത്താൻ ബത്തേരി സൗത്ത് ഇന്ത്യൻ ബാങ്ക് ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ കെ.ഡബ്ല്യു.എ രക്ഷാധികാരി ബാബുജി ബത്തേരി, വൈസ് പ്രസിഡന്റ് ജിജിൽ മാത്യു, ഷൈൻബാബു, ഷിനോജ് ഫിലിപ്പ്, ഷിബു മാത്യു, റോയ് മാത്യു, മുബാറക്ക് കാമ്പ്രത്ത്, മിനി കൃഷ്ണ, പ്രസീത, എബി വടുവഞ്ചാൽ, അജേഷ് രാജൻ, സഹീർ പരിയാരം എന്നിവർ പങ്കെടുത്തു.
സൗത്ത് ഇന്ത്യൻ ബാങ്ക് വയനാട് ക്ലസ്റ്റർ ഹെഡ് ജെറിൻ ജോസഫ്, ബ്രാഞ്ച് മാനേജർ ആകാശ് എലിയാസ് അസിസ്റ്റന്റ് മാനേജർ നീത സൂസൻ എന്നിവർ ചെക്ക് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.