കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികളിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ജനകീയ പങ്കാളിത്തത്തോടെ സൗജന്യ ചാർട്ടർ വിമാനമൊരുക്കുന്നു. വെൽഫെയർ കേരള കുവൈത്ത് നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ ജൂലൈ രണ്ടാം വാരത്തിൽ ആദ്യവിമാനം കുവൈത്തിൽനിന്ന് കേരളത്തിലേക്ക് പറക്കും. സൗജന്യമായാണ് ഇൗ വിമാനത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
ലഭിക്കുന്ന അപേക്ഷകളിൽ നിന്നും രോഗികൾ, പ്രായാധിക്യമുള്ള ജോലി നഷ്ടപ്പെട്ടവർ, തുച്ഛ വരുമാനക്കാരായ മറ്റു പ്രവാസികൾ എന്നിവർക്ക് മുൻഗണന നൽകി തെരെഞ്ഞെടുക്കുന്നവർക്ക് പൂർണമായും സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കും.
ജനകീയ വിമാന പദ്ധതിക്ക് അദ്യുതയകാംക്ഷികളായ പ്രവാസികളുടെ പിന്തുണ ലഭിക്കുന്നതായും പ്രവാസികളുടെ ചെറുതും വലുതുമായ സംഭാവനകളിലൂടെ ഏതൊരു പ്രവാസിക്കും ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകാൻ സാധിക്കുമെന്നും പ്രസിഡൻറ് റസീന മുഹ്യിദ്ദീൻ പറഞ്ഞു.
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് www.welfarekeralakuwait.com എന്ന വെബ് സൈറ്റിലൂടെ പേര് രജിസ്റ്റർ ചെയ്യാം. ലഭിക്കുന്ന അപേക്ഷകളുടെ പരിശോധനക്ക് ശേഷം ഏത് വിമാനത്താവളത്തിലേക്കാണ് യാത്ര എന്നത് പിന്നീട് അറിയിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.