വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് റി​പ്പ​ബ്ലി​ക്ദി​ന ഒാൺലൈൻ സം​ഗ​മം

വെൽഫെയർ കേരള കുവൈത്ത് റിപ്പബ്ലിക്ദിന സംഗമം

കു​വൈ​ത്ത് സി​റ്റി: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന സ​മി​തി അം​ഗം പ്രേ​മ ജി. ​പി​ഷാ​ര​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ഇ​ന്ത്യ​യു​ടെ ബ​ഹു​സ്വ​ര​ത​യും ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന മൂ​ല്യ​ങ്ങ​ളും തി​രി​ച്ചു​പി​ടി​ക്കാ​ന്‍ കൂ​ട്ടാ​യ പ​രി​ശ്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഓ​ൺ​ലൈ​നാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ റ​ഫീ​ഖ് ബാ​ബു പൊ​ന്മു​ണ്ടം ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍വ​ഹി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ച​രി​ത്രം അ​വ​ലോ​ക​നം ചെ​യ്യു​ന്ന 'ജ്വ​ലി​ക്ക​ട്ടെ, സ്വാ​ത​ന്ത്ര്യ ചി​രാ​തു​ക​ള്‍' എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ര്‍ശി​പ്പി​ച്ചു.

'ബ​ഹു​സ്വ​ര ഭാ​ര​തം: സ​മ​കാ​ലി​ക ചി​ന്ത​ക​ള്‍' വി​ഷ​യ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് ബാ​ബു​വും 'ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന: മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍' വി​ഷ​യ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഖ​ലീ​ലു​റ​ഹ്മാ​നും സം​സാ​രി​ച്ചു. എം.​കെ. അ​ബ്ദു​ൽ ഗ​ഫൂ​ർ, മൗ​ഷ​മി എ​ന്നി​വ​ർ ദേ​ശ​ഭ​ക്തി ഗാ​നം ആ​ല​പി​ച്ചു.

കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. വി.​എ​സ്. ന​ജീ​ബ് ഗാ​നം ആ​ല​പി​ച്ചു. ഫാ​ത്തി​മ സ​ഹ്‌​റ സ​നോ​ജ്, സാ​മി​ൻ സാ​ബി​ക്, അ​മ​ൽ ഫാ​ത്തി​മ ഗ​ഫൂ​ർ, ലി​ബ സു​ൽ​ഫി​ക്ക​ർ, ഇ​സാ​ബെ​ൽ സ​ജി എ​ന്നീ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത മാ​ർ​ച്ച്‌ പാ​സ്റ്റ്, ലു​ക്മാ​ൻ ഇ​ക്ബാ​ൽ, ഹ​യാ​ൻ ന​സീം, ഹ​മ്രാ​സ് ന​സീം, സ​യാ​ൻ റി​യാ​സ്, ആ​ഷി​ർ ഗ​ഫൂ​ർ, സി​നാ​ൻ സാ​ബി​ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ഗ്രൂ​പ് ഡാ​ൻ​സ്, ആ​യി​ഷ​മോ​ൾ അ​വ​ത​രി​പ്പി​ച്ച റി​പ്ല​ബ്ലി​ക് ഡേ ​സ​ന്ദേ​ശം എ​ന്നി​വ മി​ക​വേ​കി. വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ സ​ഈ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​ണ്‍വീ​ന​ര്‍ അ​ഷ്ക്ക​ര്‍ മാ​ളി​യേ​ക്ക​ല്‍ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് റ​സീ​ന മൊ​ഹി​യു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. വ​ർ​ക്കി​ങ്​ ക​മ്മി​റ്റി അം​ഗം സി​മി അ​ക്ബ​ർ അ​വ​താ​ര​ക​യാ​യി.

Tags:    
News Summary - Welfare Kerala Kuwait Republic Day Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.