കുവൈത്ത് സിറ്റി: ശൈത്യകാല വാക്സിനേഷൻ കാമ്പയിൻ കുവൈത്തികൾക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയം. വ്യാഴാഴ്ച കാമ്പയിൻ ആരംഭിച്ചപ്പോൾ പൗരത്വം മാനദണ്ഡമായി പ്രഖ്യാപിച്ചിരുന്നില്ല.ശരീരത്തിെൻറ പ്രതിരോധ ശേഷി വർധിപ്പിക്കാനും മഴക്കാലത്ത് കണ്ടുവരുന്ന ശ്വാസ സംബന്ധമായ രോഗങ്ങൾ, ബാക്ടീരിയൽ ന്യൂമോണിയ, ചിക്കൻ പോക്സ്, ഡിഫ്തീരിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗാവസ്ഥകളെ ചെറുക്കാനും വാക്സിനേഷൻ വഴി സാധിക്കുമെന്നും പൊതുജനം ഇതിെൻറ പ്രാധാന്യം ഉൾക്കൊള്ളണമെന്നും അധികൃതർ ആവശ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളിലെയും മുഖ്യധാര മാധ്യമങ്ങളിലെയും വാർത്ത കണ്ട് നിർദിഷ്ട കേന്ദ്രങ്ങളിൽ എത്തിയ വിദേശികൾക്ക് നിരാശരായി മടങ്ങേണ്ടിവന്നു. അതിനിടെ വാക്സിനേഷൻ സ്വദേശികൾക്ക് മാത്രമാക്കിയതിൽ സമൂഹ മാധ്യമങ്ങളിൽ കുവൈത്തികൾ തന്നെ എതിർപ്പുയർത്തിയിട്ടുണ്ട്.
ജനസംഖ്യയിൽ 30 ശതമാനം മാത്രമുള്ള കുവൈത്തികൾക്ക് മാത്രമായി നടത്തുന്ന വാക്സിനേഷൻ പ്രയോജനം ചെയ്യില്ലെന്നും ഭൂരിഭാഗം ആളുകൾക്കും രോഗപ്രതിരോധ ശേഷി നൽകാതെ ഉദ്ദേശിച്ച നേട്ടം ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടുന്നു.സമൂഹത്തെ സംരക്ഷിക്കണമെങ്കിൽ എല്ലാവർക്കും പ്രതിരോധ മരുന്ന് നൽകണമെന്ന് കുവൈത്ത് സർവകലാശാലയിലെ മെഡിക്കൽ ജനറ്റിക്സ് അസിസ്റ്റൻറ് പ്രഫസർ ഡോ. ഹമദ് യാസീൻ പ്രതികരിച്ചു.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 35ലേറെ കേന്ദ്രങ്ങൾ വഴി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും. കാമ്പയിൻ ഡിസംബർ അവസാനം വരെ തുടരും. തണുപ്പുകാല വാക്സിനേഷൻ ആരംഭിച്ചതിന് ശേഷം പനി കേസുകളിൽ കുറവുണ്ടെന്നും 2015ൽ കാമ്പയിൻ തുടങ്ങുന്ന കാലത്ത് 1.3 ശതമാനം ഉണ്ടായിരുന്ന മരണനിരക്ക് കഴിഞ്ഞ വർഷം 0.4 ശതമാനം ആയി കുറഞ്ഞതായും അധികൃതർ അവകാശപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.