കുവൈത്ത് സിറ്റി: പണത്തിനായി മന്ത്രവാദവും ആഭിചാരക്രിയകളും തട്ടിപ്പും നടത്തിയ 12 പേർ അറസ്റ്റിൽ. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റാണ് പ്രതികളെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്ത് നിയമവിരുദ്ധമാണ്. പിടിയിലായവരിൽ സ്ത്രീകളും അടങ്ങുന്നു. ആഭിചാരക്രിയകൾക്ക് ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കളും പ്രതികളിൽനിന്ന് പിടിച്ചെടുത്തു.
സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങളോ നിയമവിരുദ്ധ പ്രവർത്തനങ്ങളോ കണ്ടാൽ അടിയന്തര ഫോൺ നമ്പറായ 112 വഴിയോ ഒദ്യോഗിക ചാനലുകൾ വഴിയോ അറിയിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.