കുവൈത്ത് സിറ്റി: നാഷനൽ ബ്യൂറോ ഫോർ അക്കാദമിക് അക്രഡിറ്റേഷൻ ആൻഡ് എജുക്കേഷൻ ക്വാളിറ്റി അഷ്വറൻസ് ഡയറക്ടർ ജനറൽ ഡോ. ഹമദ് അബ്ദുൽ വഹാബ് അൽ ഇദ്വാനിയുമായി ഇന്ത്യൻ അംബാസഡർ സിബി ജോർജ് ചർച്ച നടത്തി. എൻജിനീയർമാരുടെ സർട്ടിഫിക്കറ്റ് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായത്. എൻജിനീയർമാർക്ക് ഇഖാമ പുതുക്കി നൽകണമെങ്കിൽ എൻജിനീയേഴ്സ് സൊസൈറ്റിയുടെ എൻ.ഒ.സി വേണമെന്ന് മാൻപവർ അതോറിറ്റി നിബന്ധന വെച്ചിട്ടുണ്ട്. കുവൈത്ത് സർക്കാറിെൻറ അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങിയവർക്കു മാത്രമേ എൻ.ഒ.സി നൽകൂ എന്നാണ് സൊസൈറ്റിയുടെ നിലപാട്. നിരവധി എൻജിനീയർമാർക്ക് ഇതുമൂലം തസ്തിക മാറ്റി വിസ അടിക്കേണ്ടി വന്നു. ഇന്ത്യയിൽ എൻ.ബി.എ അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങളെ മാത്രമേ കുവൈത്ത് അംഗീകരിക്കുന്നുള്ളൂ. എൻ.ബി.എ അക്രഡിറ്റേഷൻ ഇല്ലാത്ത കോളജുകളിൽനിന്ന് പഠിച്ചിറങ്ങിയവർക്കാണ് എൻ.ഒ.സി നിഷേധിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.