ലോ​ക ഐ​സ് ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്: കു​വൈ​ത്തി​ന് വെ​ങ്ക​ലം

ലോ​ക ഐ​സ് ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ലം നേ​ടി​യ കു​വൈ​ത്ത് ടീം

ലോ​ക ഐ​സ് ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്: കു​വൈ​ത്തി​ന് വെ​ങ്ക​ലം

കു​വൈ​ത്ത് സി​റ്റി: അ​ർ​മേ​നി​യ​ൻ ത​ല​സ്ഥാ​ന​മാ​യ യെ​രേ​വ​നി​ൽ സ​മാ​പി​ച്ച ലോ​ക ഐ​സ് ഹോ​ക്കി ഡി​വി​ഷ​ൻ IV ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​ന് വെ​ങ്ക​ലം. ഇ​റാ​നെ ത​ക​ർ​ത്താ​ണ് കു​വൈ​ത്തി​ന്റെ നേ​ട്ടം. ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഉ​സ്ബെ​ക്കി​സ്താ​ൻ കി​രീ​ടം നേ​ടി. അ​ർ​മേ​നി​യ​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം.

ഇ​​ന്റ​​ർ​​നാ​​ഷ​​ന​​ൽ ഐ​​സ് ഹോ​​ക്കി ഫെ​​ഡ​​റേ​​ഷ​​ൻ സം​​ഘാ​ ടി​പ്പി​ച്ച ചാം​മ്പ്യ​ൻ​ഷി​പ്പി​ൽ കു​​വൈ​​ത്തി​​നെ കൂ​​ടാ​​തെ ഇ​​റാ​​ൻ, ഇ​​ന്തോ​​നേ​​ഷ്യ, മ​​​ലേ​​ഷ്യ, അ​​ർ​​മീ​നി​​യ, ഉ​​സ്ബ​​കി​​സ്താ​​ൻ എ​​ന്നി​​വ​​യാ​​ണ് മാ​റ്റു​ര​ച്ച​ത്. യെ​രേ​വ​നി​ലെ പ്ര​ധാ​ന ഐ​സ് ഹാ​ളി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് ക​ളി​ക്കാ​ർ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. സെ​മി പോ​രാ​ട്ട​ത്തി​ൽ ഇ​റാ​ന് ഒ​രു ഗോ​ളു​പോ​ലും നേ​ടാ​ൻ അ​നു​വ​ദി​ക്കാ​തെ 11 ഗോ​ളു​ക​ൾ നേ​ടി​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ഇ​ന്തോ​നേ​ഷ്യ, അ​ർ​മേ​നി​യ, മ​ലേ​ഷ്യ, ഇ​റാ​ൻ എ​ന്നീ ടീ​മു​ക​ൾ​ക്കെ​തി​രെ വി​ജ​യി​ക്കാ​നു​മാ​യി.

ടീ​മി​ന്റെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ൽ കു​വൈ​ത്ത് വി​ന്റ​ർ ഗെ​യിം​സ് ക്ല​ബ് ഓ​ണ​റ​റി പ്ര​സി​ഡ​ന്റ് ശൈ​ഖ് ജാ​ബി​ർ അ​ൽ ബ​ന്ദ​ർ അ​സ്സ​ബാ​ഹ് ക​ളി​ക്കാ​രെ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - World Ice Hockey Championship: Kuwait wins bronze

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.