ഫ്യൂ​ചേ​ർ ഐ ​തി​യ​റ്റ​ർ ലോ​ക നാ​ട​ക ദി​നാ​ച​ര​ണം

ഫ്യൂ​ചേ​ർ ഐ ​തി​യറ്റർ ലോ​ക നാ​ട​ക ദി​നാ​ച​ര​ണം സീ​സേ​ർ​സ് ട്രാ​വ​ൽ ഗ്രൂ​പ് സി.​ഇ.​ഒ പി.​എ​ൻ.​ജെ കു​മാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ഫ്യൂ​ചേ​ർ ഐ ​തി​യ​റ്റ​ർ ലോ​ക നാ​ട​ക ദി​നാ​ച​ര​ണം

കു​വൈ​ത്ത് സി​റ്റി: ഫ്യൂ​ചേ​ർ ഐ ​തി​യേ​റ്റ​ർ ആ​ൻ​ഡ് ഫി​ലിം ക്ല​ബ് ലോ​ക നാ​ട​ക ദി​ന​ത്തി​ൽ നാ​ട​ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. മം​ഗ​ഫ് ക​ലാ​സ​ദ​ൻ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മം സീ​സേ​ർ​സ് ട്രാ​വ​ൽ ഗ്രൂ​പ് സി.​ഇ.​ഒ പി.​എ​ൻ.​ജെ കു​മാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഇ​സ്മാ​യി​ൽ വ​ള്ളി​യോ​ത്ത് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

ഫ്യൂ​ച്ച​ർ ഐ ​തി​യേ​റ്റ​ർ തി​യേ​റ്റ​റി​ന്റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​യ അ​കാ​ല​ത്തി​ൽ മ​ൺ​മ​റ​ഞ്ഞു​പോ​യ ഡോ. ​പ്ര​ശാ​ന്തി​യെ പ്ര​സി​ഡ​ന്റ് സ​ന്തോ​ഷ് കു​ട്ട​ത്ത് അ​നു​സ്മ​രി​ച്ചു. ര​ക്ഷാ​ധി​കാ​രി ഷ​മേ​ജ് കു​മാ​ർ പ്ര​ശ​സ്ത ഗ്രീ​ക്ക് നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ ആ​യ തി​യോ​ദോ​റോ​സ് തേ​ർ​സോ പൗ​ലോ​സ്ന്റെ ഈ ​വ​ർ​ഷ​ത്തെ ലോ​ക​നാ​ട​ക ദി​ന സ​ന്ദേ​ശം വാ​യി​ച്ചു.

ഡോ.​സാം​കു​ട്ടി പ​ട്ടം ക​രി, ഡോ.​ശ്രീ​ജി​ത്ത് ര​മ​ണ​ൻ എ​ന്നി​വ​രു​ടെ നാ​ട​ക ദി​ന സ​ന്ദേ​ശം ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. നാ​ഷ് വ​ർ​ഗീ​സ്, അ​ബ്ദു​ൽ അ​സീ​സ് മാ​ട്ടു​വ​യി​ൽ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. സി​നി​മ​യി​ൽ ക​ണ്ടു​വ​രു​ന്ന വ​യ​ല​ൻ​സി​നെ കു​റി​ച്ച് സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ച ശ്ര​ദ്ധേ​യ​മാ​യി. ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി അ​നീ​ഷ് അ​ടൂ​രും സം​ഘ​വും മൈ​ക്രോ ഡ്രാ​മ അ​വ​ത​രി​പ്പി​ച്ചു. ഗോ​വി​ന്ദ് ശാ​ന്ത ഏ​കാം​ഗ നാ​ട​ക​വും അ​ര​ങ്ങേ​റി. ശ​താ​ബ്ദി മു​ഖ​ർ​ജി ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു. സെ​ക്ര​ട്ട​റി ഉ​ണ്ണി കൈ​മ​ൾ സ്വാ​ഗ​ത​വും മീ​ര വി​നോ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - world theatre day celebration in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.