യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത്‌ സം​ഘ​ടി​പ്പി​ച്ച നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച അ​ബൂ​ഹ​ലീ​ഫ ഏ​രി​യ ടീം

യൂ​ത്ത് ഇ​ന്ത്യ നീ​ന്ത​ൽ മ​ത്സ​രം: അ​ബൂ​ഹ​ലീ​ഫ ഏ​രി​യ ജേ​താ​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത്‌ സം​ഘ​ടി​പ്പി​ച്ച നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ അ​ബൂ​ഹ​ലീ​ഫ ഏ​രി​യ വി​ജ​യി​ക​ളാ​യി. സാ​ൽ​മി​യ ഏ​രി​യ​യാ​ണ് റ​ണ്ണേ​ഴ്‌​സ് അ​പ്പ്‌. അ​ൽ ഇ​സ്‍ലാ​ഹ് ക​മ്യൂ​ണി​റ്റി സെ​ന്റ​റി​ൽ ന​ട​ന്ന നീ​ന്ത​ൽ മ​ത്സ​രം കേ​ര​ള ഇ​സ്‍ലാ​മി​ക് ഗ്രൂ​പ് (കെ.​ഐ.​ജി) ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ഐ.​ജി പ്ര​സി​ഡ​ന്റ് പി.​ടി. ശ​രീ​ഫ് സ​മ്മാ​നം ന​ൽ​കി. ഫ​ർ​വാ​നി​യ, അ​ബ്ബാ​സി​യ, ഫ​ഹാ​ഹീ​ൽ, സാ​ൽ​മി​യ, അ​ബൂ​ഹ​ലീ​ഫ, റി​ഗ​യി ഏ​രി​യ​ക​ളി​ലെ നൂ​റോ​ളം നീ​ന്ത​ൽ താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

യു​വാ​ക്ക​ൾ​ക്ക് പു​റ​മെ 40 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​യി വെ​റ്റ​റ​ൻ​സ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ളി​ൽ 4x25 റി​ലേ മ​ത്സ​ര​ത്തി​ൽ അ​ബൂ​ഹ​ലീ​ഫ, സാ​ൽ​മി​യ ഏ​രി​യ​ക​ൾ ഒ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു. അ​ബ്ബാ​സി​യ ര​ണ്ടാം​സ്ഥാ​നം നേ​ടി. വാ​ട്ട​ർ പോ​ളോ മ​ത്സ​ര​ത്തി​ൽ ഫ​ർ​വാ​നി​യ ഏ​രി​യ ജേ​താ​ക്ക​ളാ​യി.

യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്റ് മ​ഹ്നാ​സ് മു​സ്ത​ഫ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജി​ൽ ഖാ​ൻ, സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ നി​ഹാ​ദ്, സ​ൽ​മാ​ൻ, ഫ​ഹീം, ജ​വാ​ദ്, ഹ​ശീ​ബ്, റ​ഫീ​ഖ് ബാ​ബു, അ​ൻ​വ​ർ ഇ​സ്മാ​യീ​ൽ, ഷി​ബി​ൻ, ഉ​സാ​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Youth India Swimming Competition: Abu Halifa Area Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.