തിരുവനന്തപുരം സ്വദേശിയായ 11കാരൻ ഒമാനിൽ മരിച്ചു

മസ്​കത്ത്: തിരുവനന്തപുരം വട്ടിയൂർകാവ് സ്വദേശി നിഷാദ് ഷാഹുൽ ഹമീദി​​െൻറ മകൻ മുഹമ്മദ് റിഹാൻ (11) ഒമാനിൽ നിര്യാതനായി. തലച്ചോർ സംബന്ധമായ അസുഖം കാരണം അൽ ഗുബ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

അൽ ഖുബ്റ ഇന്ത്യൻ സ്​കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: കണ്ണൂർ സ്വദേശിനി റിഷാ നിഷാദ്.  രണ്ട് സഹോദരന്മാരുണ്ട്​. ബിസിനസുകാരനായ നിഷാദും കുടുംബവും വർഷങ്ങളായി ഒമാനിലാണ്​ താമസം​. മയ്യിത്ത്​ മസ്‌കത്തിലെ അൽ അമിറാത്ത്​ ഖബർസ്​ഥാനിൽ മറവുചെയ്യും.

Tags:    
News Summary - 11-year-old from Thiruvananthapuram died in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.