സ്വദേശിവത്കരണം: ഒമാനില്‍ 300 നഴ്സുമാര്‍ക്ക് ജോലി നഷ്ടമായി

മസ്കത്ത്: ഒമാനില്‍ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന 300 വിദേശി നഴ്സുമാര്‍ക്ക് തൊഴില്‍ നഷ്ടമായി. തൊഴില്‍ കരാറിന്‍െറ കാലാവധി അവസാനിക്കുമെന്ന് മൂന്നുമാസം മുമ്പ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്‍െറ കാലാവധി ജൂലൈ 31ന് അവസാനിച്ചു. ജോലി നഷ്ടമായവരില്‍ ഭൂരിപക്ഷം പേരും മലയാളികളാണ്. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്‍െറ ഭാഗമായാണ് നടപടിയെന്നാണ് അറിഞ്ഞതെന്ന് പിരിച്ചുവിടപ്പെട്ടവര്‍ പറയുന്നു. അതേസമയം, കൂട്ടപിരിച്ചുവിടലിനെ കുറിച്ച് ആരോഗ്യമന്ത്രാലയം ഇതുവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വടക്കന്‍ ബാത്തിന പ്രവിശ്യയില്‍ 94 പേരും ശര്‍ഖിയ പ്രവിശ്യയില്‍ അമ്പത് പേരും 31ന് ജോലിയില്‍നിന്ന് പിരിഞ്ഞു. മസ്കത്ത് അടക്കം രാജ്യത്തിന്‍െറ മറ്റ് മേഖലകളില്‍നിന്നുള്ളവരാണ്  മറ്റുള്ളവര്‍. 2015ന് മുമ്പ് ജോലിയില്‍ പ്രവേശിച്ചവരാണ് ഇതില്‍ കൂടുതലുമെന്ന് നടപടിക്ക് ഇരയായ മലപ്പുറം സ്വദേശി പറഞ്ഞു. സഹം ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗത്തിലെ മലയാളികളടക്കമുള്ള 25 ജോലിക്കാരില്‍ 21 പേരും പിരിഞ്ഞുപോയി. മറ്റ് വാര്‍ഡുകളില്‍നിന്ന് ഇതിന് ആനുപാതികമായി വിദേശികള്‍ നടപടിക്ക് ഇരയായിട്ടുണ്ട്. എന്നാല്‍, പരിചയസമ്പന്നത അനിവാര്യമായ ലേബര്‍ റൂമില്‍നിന്ന് ഒരാളെ മാത്രമാണ് പിരിച്ചുവിട്ടത്. നാട്ടിലേക്ക് പോകാന്‍ താല്‍പര്യമുള്ളവര്‍ക്ക് തീയതി അറിയിച്ചാല്‍ ടിക്കറ്റും വിസ കാന്‍സലേഷന്‍ അടക്കം നടപടികളും ചെയ്തുനല്‍കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഒമാനില്‍ മറ്റ് ജോലികള്‍ നോക്കുന്നവര്‍ക്ക് എന്‍.ഒ.സിയും നല്‍കും. മറ്റ് ജോലികള്‍ നോക്കുന്നതിനും നാട്ടിലേക്ക് മാറുന്നതിനുള്ള ഒരുക്കങ്ങള്‍ക്കുമായി കൂടുതല്‍ സമയം വേണ്ടവര്‍ക്ക് ആവശ്യപ്പെട്ടാല്‍ ഒന്നു മുതല്‍ രണ്ടുമാസം വരെ നിലവിലെ വിസയില്‍ രാജ്യത്ത് തങ്ങാനും അനുമതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഈ അധികസമയത്ത് ശമ്പളം നല്‍കില്ല. കുടുംബമായി താമസിക്കുന്നവര്‍ നാട്ടിലേക്ക് പോകാതെ മറ്റ് സ്വകാര്യ ആശുപത്രികളിലും മറ്റും ജോലി കണ്ടത്തെുന്നതിനുള്ള ശ്രമത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.