നിസ്വ: 14 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന നിസ്വ കോളജ് ഓഫ് ടെക്നോളജി അധ്യാപകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രേമാനന്ദ് ഇടച്ചേരിക്ക് വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ബുധനാഴ്ച അല്‍ ദിയാര്‍ ഹോട്ടലില്‍ നിസ്വ ഒരുക്കിയ ഇഫ്താര്‍ സംഗമത്തില്‍ പ്രേമാനന്ദ് മലയാളി കമ്യൂണിറ്റിയുടെ ആദരം ഏറ്റുവാങ്ങി. എന്‍.സി.ടി സീനിയര്‍ ലെക്ചറര്‍ റാഷിദ് അല്‍ ഹിനായി മുഖ്യാതിഥിയായിരുന്നു. കെ.ഐ.എ തനിമയുടെ ഉപഹാരം ഞായറാഴ്ച നടന്ന ഇഫ്താര്‍ സംഗമത്തില്‍ തല്‍ഹത്ത് നല്‍കിയിരുന്നു. ഏഴുവര്‍ഷം നിസ്വ കോളജ് ഓഫ് ടെക്നോളജിയിലും ഏഴു വര്‍ഷം മിനിസ്ട്രി ഓഫ് എജുക്കേഷനിലും പ്രേമാനന്ദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. മസ്കത്ത് കേന്ദ്രമായ പയ്യന്നൂര്‍ സൗഹൃദവേദിയുടെ പ്രസിഡന്‍റ്, നിസ്വ മലയാളി കമ്യൂണിറ്റി കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നാട്ടില്‍ സര്‍ക്കാര്‍ സര്‍വിസിലെ അധ്യാപന ജോലി തുടരാനാണ് ഇദ്ദേഹത്തിന്‍െറ താല്‍പര്യം. ഭാര്യയും ദീര്‍ഘകാലം മിനിസ്ട്രി ഓഫ് എജുക്കേഷനില്‍ അധ്യാപികയായിരുന്നു. രണ്ടു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.