മസ്കത്ത്: തൊഴിൽ, വിദേശ താമസ നിയമ ലംഘനവുമായിമസ്കത്ത് ഗവർണറേറ്റിൽനിന്ന് നാലു ഇന്ത്യക്കാരുൾപ്പെടെ 36പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു.
മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ്, പൊലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കമാൻഡുമായി സഹകരിച്ച്, ബൗഷറിലെ വിലായത്തിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പ്രവാസികളെ പിടികൂടുന്നത്. 18 ബംഗ്ലാദേശുകാർ, അഞ്ചു പാകിസ്തനികൾ, നാല് ഈജിപ്തുകാർ, യമൻ പൗരത്വമുള്ള മൂന്നു പേർ, ഇറാഖി പൗരത്വമുള്ള ഒരാൾ, ജോർഡൻ പൗരത്വം ഉള്ള ഒരാൾ എന്നിവരാണ് പിടിയിലായത്. നിയമ നടപടികൾ പൂർത്തിയായി വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.