50 ആകാശ വർഷങ്ങൾ; നേട്ടങ്ങളുടെ വിഹായസ്സിൽ മസ്കത്ത്​ അന്താരാഷ്ട്ര വിമാനത്താവളം

മസ്കത്ത്​: വ്യോമ ഗതാഗത മേഖലയിൽ രാജ്യത്തിന്‍റെ അഭിമാന സ്തംഭമായ മസ്കത്ത്​ അന്താരാഷ്ട്ര വിമാനത്താവളം 50ാം വാർഷികത്തിന്‍റെ നിറവിൽ. ആദ്യ കാലത്ത്​ സീബ് എയർപോർട്ട് എന്ന പേരിലായിരുന്നു വിമാനത്താവളം അറിയപ്പെട്ടിരുന്നത്​. ഇതിൽ ഒരു പാസഞ്ചർ ടെർമിനൽ കെട്ടിടം, റൺവേ, ചെറിയ കാർഗോ, മെയിന്റനൻസ് സൗകര്യങ്ങൾ എന്നിവയായിരുന്നു ഉണ്ടായിരുന്നത്​. നെതർലാൻഡ്‌സ് എയർപോർട്ട് കൺസൾട്ടൻസി കമ്പനിക്ക് ആയിരുന്നു എയർപോർട്ടിന്‍റെ ഡിസൈൻ കരാറും നിർമ്മാണത്തിന്റെ മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്തവും നൽകിയിരുന്നത്​. റൺവേ, ടാക്സിവേകൾ, എയർക്രാഫ്റ്റ് സ്റ്റാൻഡുകൾ എന്നിവ നിർമ്മിക്കാനുള്ള ടെൻഡർ ജോനൗ ആൻഡ്​ പാരസ്കെവൈഡ്സ് ലിമിറ്റഡിനും ലഭിച്ചു. റൺവേ, പാസേജ് വേകൾ, എയർക്രാഫ്റ്റ് ബെർത്തുകൾ എന്നിവയുടെ നിർമ്മാണമായയിരുന്നു വിമാനത്താവളത്തിന്റെ ആദ്യ ഘട്ടത്തിൽ ഉ​ൾപ്പെട്ടിരുന്നത്​.

ആദ്യ ഘട്ട നിർമാണങ്ങൾ പൂർത്തിയാക്കി 1973 ജനുവരി ഒന്നിനാണ്​ സീബ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനത്തിനായി തുറക്കുന്നത്​. ഡിസംബർ 23ന്​ ​ ഔദ്യോഗികമായി സമർപ്പിക്കുകയും ചെയ്തു​. ഇതിന്​ മുന്നോടിയായി സെപ്തംബർ 23ന് അന്നത്തെ ഭരണാധികാരിയിയിരുന്നു സുൽത്താൻ ഖാബൂസ്​ ബിൻ സഈദ്​ വിമാനത്താവളത്തിലെത്തി പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു. സീബ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഒമാനി രജിസ്ട്രേഷനുള്ള ആദ്യ വിമാനം പരേതനായ സുൽത്താൻ ഖാബൂസിന്‍റെ സ്വകാര്യ വിമാനമായിരുന്നു. 2007 അവസാനത്തോടെ വിപുലീകരണ പ്രവർത്തനങ്ങൾ നടത്തിയതോടെ കൂടുതൽ സൗകര്യങ്ങൾ കൈവരികയും ചെയ്തു. 2008 ഫെബ്രുവരി ഒന്നിനാണ് സീബ് ഇന്റർനാഷണൽ എയർപോർട്ട്​ എന്ന​പേര്​​ മസ്‌കത്ത്​ അന്താരഷ്ട്രവിമാനത്താവളമാക്കി മാറ്റുന്നത്​.

2018ൽ പുതിയ വിമാനത്താവളം ഗതാഗതത്തിനായി തുറന്നപ്പോൾ പുതിയ റൺവേക്കൊപ്പം ഒരു പുതിയ ടെർമിനലും കൺട്രോൾ ടവറും നിർമിച്ചു. നിലവിൽ സ്വകാര്യ ജെറ്റുകൾക്കായുള്ള വി.ഐ.പി ടെർമിനലും ഓൺസൈറ്റ് എയർപോർട്ട് ഹോട്ടലും ഉൾപ്പെടുന്നുണ്ട്​.

എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ കണക്കനുസരിച്ച്, മസ്‌കത്ത്​ ഇന്റർനാഷണൽ എയർപോർട്ട് സേവനങ്ങളുടെയും യാത്രക്കാരുടെ സംതൃപ്തിയുടെയും മേഖലയിൽ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്താണ്. പോർച്ചുഗലിലെ ലിസ്ബണിൽ നടന്ന വേൾഡ് ട്രാവൽ അവാർഡ് വേളയിൽ 2018 ലെ ഏറ്റവും മികച്ച പുതിയ മുൻനിര വിമാനത്താവളമായി മസ്കത്തി​നെ തെരഞ്ഞെടുത്തിരുന്നു. നിലവിൽ 35 വിമാനക്കമ്പനികളാണ് വിമാനത്താവളത്തിൽനിന്ന് സർവിസ് നടത്തുന്നത്.

ലോകത്തെ ഏറ്റവും വലിയ വിമാന യാത്രക്കാരുടെ അവകാശ സംഘടനയായ ‘എയർഹെൽപ്പി’ന്‍റെ റേറ്റിങ്ങിൽ തിളക്കമാർന്ന നേട്ടം മസ്കത്ത്​ അന്താരാഷ്ട്ര വിമാനത്താവളം അടുത്തിടെ സ്വന്തമാക്കിയിരുന്നു. വിമാനത്താവള വിഭാഗങ്ങളിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനമാണ്​ മസ്കത്ത്​ എയർപോർട്ട്​ നേടിയത്​. കൃത്യനിഷഠതക്ക്​ 8.4, ഉപഭോക്തൃ അഭിപ്രായം 8.7, ഷോപ്പുകൾക്ക് 8.9 എന്നിങ്ങനെയാണ് മസ്‌കത്ത്​ നേടിയ സ്‌കോർ. ആഗോളതലത്തിലുള്ള എയർപോർട്ടുകളുടെ പ്രകടനം വിലയിരുത്തിയായിരുന്നു​ എയർഹെൽപ്പ് ഈ സ്​കോർ നൽകിയത്​. ഓരോസമയത്തും ആധുനിക സാ​ങ്കേതിക വിദ്യകളടക്കം ഒരുക്കിവിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ ലോകത്തിന്‍റെ മുൻനിരയിൽ എത്തിക്കാൻ അധികൃതർ പരിശ്രമിക്കുകയും ചെയ്തു. വിമാനത്താവളത്തിൽ മുഖം കൊണ്ട് തിരിച്ചറിയുന്ന പുതിയ ഇ ഗേറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്​.

Tags:    
News Summary - 50 celestial years; Muscat International Airport in terms of achievements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.