75ാം ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നം: ഫ്രീ​ഡം ക്വി​സു​മാ​യി ഗ​ൾ​ഫ് മാ​ധ്യ​മം

മ​സ്ക​ത്ത്: 75ാമ​ത്​ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ​ൾ​ഫ് മാ​ധ്യ​മം 'ഫ്രീ​ഡം ക്വി​സ്' എ​ന്ന പേ​രി​ൽ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. പ്ര​മു​ഖ ഭ​ക്ഷ്യോ​ൽ​പ​ന്ന ക​മ്പ​നി​യാ​യ നൂ​ർ ഗ​സ​ൽ ഫു​ഡ്സ്, ഒ​മാ​നി​ലെ മു​ൻ​നി​ര ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച്, പ്ര​മു​ഖ ഇ​ല​ക്ട്രോ​ണി​ക്സ് വി​ത​ര​ണ ക​മ്പ​നി​യാ​യ ജീ​പാ​സ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ജൂ​ലൈ 16 മു​ത​ൽ ആ​ഗ​സ്​​റ്റ്​​ 15 വ​രെ​യാ​ണ് മ​ത്സ​രം. ഇ​ന്ത്യ​ൻ ച​രി​ത്ര​വു​മാ​യും സ്വാ​ത​ന്ത്ര്യ സ​മ​ര​വു​മാ​യും ബ​ന്ധ​പ്പെ​ട്ട ഒാ​രോ ചോ​ദ്യം എ​ല്ലാ ദി​വ​സ​വും മാ​ധ്യ​മം വെ​ബ്സൈ​റ്റി​ലും (www.madhyamam.com/fquizoman) ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ലും പ്ര​സി​ദ്ധീ​ക​രി​ക്കും. വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കേ​ണ്ട​ത്. ഒാ​രോ ദി​വ​സ​വും ശ​രി​യു​ത്ത​രം ന​ൽ​കു​ന്ന​വ​രി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന മൂ​ന്നു പേ​ർ​ക്ക് നൂ​ർ ഗ​സ​ൽ ഫു​ഡ്സ് ന​ൽ​കു​ന്ന ഗി​ഫ്റ്റ് ഹാ​മ്പ​ർ സ​മ്മാ​ന​മാ​യി ന​ൽ​കും. 90 പേ​ർ​ക്കാ​ണ്​ പ്ര​തി​ദി​ന സ​മ്മാ​നം ല​ഭി​ക്കു​ക.

ഓ​രോ ദി​വ​സ​ത്തെ​യും വി​ജ​യി​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഒ​രാ​ൾ​ക്ക്​ ജീ​പാ​സ് / റോ​യ​ൽ ഫോ​ർ​ഡ് ന​ൽ​കു​ന്ന സ​മ്മാ​നം ല​ഭി​ക്കും. ആ​കെ 30 പേ​ർ​ക്കാ​ണ് ഈ ​സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കു​ക. ശ​രി​യു​ത്ത​ര​ങ്ങ​ൾ അ​യ​ക്കു​ന്ന​വ​രി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഒ​രാ​ൾ​ക്ക്​ മെ​ഗാ​സ​മ്മാ​ന​മാ​യി 40 ഇ​ഞ്ച് ടെ​ലി​വി​ഷ​നും ന​ൽ​കും. ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ആ​ണ്​ മെ​ഗാ​സ​മ്മാ​നം സ്​​പോ​ൺ​സ​ർ ചെ​യ്​​തി​രി​ക്കു​ന്ന​ത്. ഓ​രോ ദി​വ​സ​വും രാ​ത്രി പ​ത്ത് മ​ണി​ക്ക് മു​മ്പാ​യി നി​ങ്ങ​ളു​ടെ ശ​രി​യു​ത്ത​രം www.madhyamam.com/fquizoman എ​ന്ന വെ​ബ്​​സൈ​റ്റ്​ ലി​ങ്ക്​ വ​ഴി അ​യ​ക്ക​ണം. ഒ​മാ​നി​ലു​ള്ള വാ​യ​ന​ക്കാ​ർ​ക്കാ​ണ് മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത.

Tags:    
News Summary - 75th Indian Independence Day: Freedom Quiz Sumai Gulf Madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.